കൊളക്കുത്ത് റോഡിൽ നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞ ഗുഡ്സ് ഓട്ടോ
Posted On
date_range Updated On
date_range റോഡരികിലെ ഇരുമ്പ് പൈപ്പ് വില്ലനായി; ഗുഡ്സ് ഓട്ടോ തോട്ടിലേക്ക് മറിഞ്ഞു
ചേലേമ്പ്ര: ടെലിഫോൺ കേബിൾ കൊണ്ടുപോവാനായി റോഡരികിൽ സ്ഥാപിച്ച ഇരുമ്പ് പൈപ്പിൽ കയറി നിയന്ത്രണംവിട്ട ഗുഡ്സ് ഓട്ടോ തോട്ടിലേക്ക് മറിഞ്ഞു. ഡ്രൈവറും ഓട്ടോയിലുള്ള മറ്റൊരാളും പരിക്കില്ലാതെ രക്ഷപ്പെട്ടു. ഇടിമുഴിക്കൽ കൊളക്കുത്ത് റോഡിൽ സലഫി മസ്ജിദിന് സമീപത്തെ വളവിലാണ് അപകടം.
വീതി കുറഞ്ഞ വളവുള്ള പ്രദേശമാണിത്. വളവിലെ ഓവുപാലത്തിന് കൈവരിയും ഇല്ല. ഇവിടെയാണ് ഇരുമ്പ് പൈപ്പും സ്ഥിതിചെയ്യുന്നത്. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്ന സമയത്ത് ടെലിഫോൺ കേബിളിനായി ഓവുപാലത്തിൽ ഇട്ടിരിക്കുന്ന പൈപ്പിൽ ചക്രം കയറി തോട്ടിലേക്ക് മറിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.