നവീകരിച്ച മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാൾ തുറന്നു മുല്ലശേരി: നവീകരിച്ച മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാൾ (ജനകീയാസൂത്രണം രജതജൂബിലി ഇ.കെ. നായനാർ സ്മാരക ഹാൾ) മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 19,01,515 രൂപ ചെലവിലാണ് നവീകരിച്ചത്. ഹാളിന്റെ നവീകരണത്തിന് പുറമെ പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, വിവിധ സ്ഥിരംസമിതി ചെയർമാന്മാർ എന്നിവരുടെ ഓഫിസുകളും പുനസജ്ജീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിന്‍റ് ലതി വേണുഗോപാൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീദേവി ജയരാജൻ, സ്ഥിരംസമിതി ചെയർമാൻമാരായ ഇ.വി. പ്രബീഷ്, ഷാജു അമ്പലത്തുവീട്ടിൽ, ലീന ശ്രീകുമാർ, ശിൽപ ഷിജു, കെ.എ. സതീഷ്, ഒ.ജെ. ഷാജൻ, അസി. എക്സിക്യൂട്ടിവ് എൻജിനീയർ ധന്യ രവി, സെക്രട്ടറി ഇൻ ചാർജ് കെ.എം. വിനീത് എന്നിവർ സംസാരിച്ചു. ഫോട്ടോ: നവീകരിച്ച മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാൾ മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു mullassery Block Panjayath Hall Udgadanam murali Perunelly m LA Udgadanam cheyyunnu
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.