Posted On
date_range Updated On
date_range വെളിച്ചമുണ്ട്; എന്നിട്ടും ഇരുട്ട് അകലുന്നില്ല
ചങ്ങരംകുളം: ചങ്ങരംകുളം ഹൈവേയിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിക്കുന്നുണ്ടെങ്കിലും ഉപകാരമില്ലാതെ പോകുന്നു. തൃശൂർ റോഡിൽ സി.പി.എം പാർട്ടി ഓഫിസിന് സമീപം ടൗണിലേക്കും ഹൈവേയിലേക്കും പോകുന്ന ഇരുറോഡുകളുടെ ഇടയിലായി സ്ഥിതിചെയ്യുന്ന ഹൈമാസ്റ്റ് ലൈറ്റാണിത്. താഴെയുള്ള ഇടതൂർന്ന മരച്ചില്ലകളുടെ തടസ്സം മൂലമാണ് പ്രകാശം ഉപകാരപ്പെടാത്തത്. പ്രകാശപൂരിതമായ കൂറ്റൻലൈറ്റ് ഉണ്ടായിട്ടും കൂരിരിട്ടിലൂടെ വേണം ആളുകൾക്ക് വഴിനടക്കാൻ. വെളിച്ചത്തെ തടസ്സപ്പെടുത്തുന്ന മരക്കൊമ്പുകൾ മുറിച്ചുമാറ്റി ഉപകാരപ്രദമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.