‘മാധ്യമം’ ഹെൽത്ത് കെയർ പദ്ധതിയിലേക്ക് കോട്ടക്കൽ ഫാറൂഖ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർഥികൾ സ്വരൂപിച്ച തുക ഹെഡ്മാസ്റ്റർ അബ്ദുസ്സലാം, ഫാറൂഖ് എജുക്കേഷനൽ സൊസൈറ്റി സെക്രട്ടറി ടി. മൊയ്തീൻ കുട്ടി എന്നിവരിൽനിന്ന് മാധ്യമം ഹെൽത്ത് കെയർ ഏരിയ കോഓഡിനേറ്റർ മുഹമ്മദ് അലി കോട്ടക്കൽ ഏറ്റുവാങ്ങുന്നു
‘മാധ്യമം’ ഹെൽത്ത് കെയറിന് കോട്ടക്കൽ ഫാറൂഖ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർഥികളുടെ കൈത്താങ്ങ്
കോട്ടക്കൽ:സമൂഹത്തിൽ മാരക രോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്ക് സാന്ത്വനമേകാൻ ‘മാധ്യമം’ തുടക്കം കുറിച്ച ഹെൽത്ത് കെയർ പദ്ധതിയിലേക്ക് കോട്ടക്കൽ ഫാറൂഖ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ സ്വരൂപിച്ച 1,23,335 രൂപ കൈമാറി. സ്കൂളിൽ നടന്ന പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുസ്സലാം, ഫാറൂഖ് എജുക്കേഷനൽ സൊസൈറ്റി സെക്രട്ടറി ടി. മൊയ്തീൻകുട്ടി എന്നിവരിൽ നിന്ന് മാധ്യമം ഏരിയ കോഓഡിനേറ്റർ മുഹമ്മദലി കോട്ടക്കൽ തുക ഏറ്റുവാങ്ങി.
കൂടുതൽ തുക സമാഹരിച്ച വിദ്യാർഥികളായ ഇനായ, മുഹമ്മദ് റസൽ, ഏവ ഫാത്തിമ, എമിൻ ഷാനിബ്, നസ്വ, മുഹമ്മദ് ഷൈസ്, അയ്റ ജിഷാർ, മുഹമ്മദ് ഷഹ്സാദ്, ഇഷ ഫാത്തിമ, ഇശൽ ഫാത്തിമ, സജ പർവീൺ, അയിഷ റിസ, മുഹമ്മദ് ബാദി സമാൻ, കെ. ഹിസ ഹസ്ബിൻ, ഇസാസ് റസീൻ, മുഹമ്മദ് ഹൈതമി എന്നിവരെ ‘മാധ്യമം’ ഉപഹാരം നൽകി ആദരിച്ചു. സ്കൂളിനുള്ള ഉപഹാരം ഹെൽത്ത് കെയർ എക്സിക്യൂട്ടീവ് എം. അബ്ദുല്ലയിൽനിന്ന് ഹെഡ്മാസ്റ്റർ ഏറ്റുവാങ്ങി.
ഫാറൂഖ് എജുക്കേഷനൽ സൊസൈറ്റി സെക്രട്ടറി ടി. മൊയ്തീൻകുട്ടി, മാനേജർ മൊയ്തീൻ, അഡ്മിനിസ്ട്രേറ്റർ കെ. സതീഷ് കുമാർ, ഫാറൂഖ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അലി അസ്കർ, കെ. മുഹമ്മദ് ആഷിക് എന്നിവർ സംബന്ധിച്ചു. ഹെഡ്മാസ്റ്റർ കെ.സി. അബ്ദുസ്സലാം സ്വാഗതവും മാനേജർ മൊയ്തീൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.