Posted On
date_range Updated On
date_range തെരുവ് നായ് ആക്രമണത്തിൽ യുവാവിന് പരിക്ക്
ആനക്കര: പടിഞ്ഞാറങ്ങാടി തൃത്താല റോഡിൽ തെരുവ് നായുടെ കടിയേറ്റ് യുവാവിന് പരിക്ക്. പടിഞ്ഞാറങ്ങാടിയിലെ മത്സ്യക്കച്ചവടം ചെയ്യുന്ന ജാഫർ സാദിക്കിനാണ് പരിക്ക്. ബുധനാഴ്ച രാവിലെ കച്ചവടത്തിനെത്തിയപ്പോഴാണ് ഒരുകൂട്ടം തെരുവ് നായ്കള്‍ ആക്രമിച്ചത്. പരിക്കേറ്റ സാദിക്കിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പടിഞ്ഞാറങ്ങാടി സെന്ററിൽ തെരുവ് നായ്ക്കളുടെ അക്രമം മുമ്പും ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.