പി. മുജീബ്റഹ്മാൻ
ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബുറഹ്മാന്‍ സ്വീകരണം ഇന്ന്
മലപ്പുറം: ജമാഅത്തെ ഇസ്ലാമി കേരള അമീർ ഉൾപ്പെടെ പുതിയ സംസ്ഥാന നേതൃത്വത്തിന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സ്വീകരണ സമ്മേളനം മലപ്പുറം വാരിയംകുന്നത്ത് സ്മാരക ടൗൺഹാളിൽ നടക്കും. ഇന്ന് വൈകുന്നേരം ആറിന് ആരംഭിക്കുന്ന പരിപാടിയിൽ ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ്റഹ്മാൻ, ജനറൽ സെക്രട്ടറി ടി.കെ ഫാറൂഖ്, അസിസ്റ്റന്റ് അമീറുമാരായ വി.ടി അബ്ദുല്ലക്കോയ തങ്ങൾ, എം.കെ മുഹമ്മദലി തുടങ്ങിയവർ സ്വീകരണം ഏറ്റുവാങ്ങും.
സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ് അദ്ധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് പി.വി റഹ്മാബി, ജമാഅത്തെ ഇസ്ലാമി സംസ്ഥാന ശൂറ അംഗം ഡോ. നഹാസ് മാള, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് സഈദ് ടി.കെ, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഡ്വ. തമന്ന സുൽത്താന, സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട്, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്റ് സലിം മമ്പാട്, സോളിഡാരിറ്റി ജില്ല പ്രസിഡന്റ് ഡോക്ടർ അബ്ദുൽ ബാസിത് തുടങ്ങിയവർ സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.