ഡൽഹിയിൽ സമരം നടത്തുന്ന ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മേൽമുറി പ്രിയദർശിനി ആർട്സ് ആൻഡ് സയൻസ് കോളജ് വിമൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ
മലപ്പുറത്ത് നടത്തിയ പ്രകടനത്തിൽനിന്ന് • പി. അഭിജിത്ത്
മലപ്പുറം: ബ്രിജ് ഭൂഷൻ എം.പിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്.എഫ്.ഐ കാമ്പസുകളിൽ വിദ്യാർഥി ശൃംഖല സംഘടിപ്പിച്ചു.
മലപ്പുറം ഗവ. വനിത കോളജിൽ ജില്ല സെക്രട്ടറി മുഹമ്മദലി ശിഹാബ് ഉദ്ഘാടനം ചെയ്തു. പെരിന്തൽമണ്ണ ഗവ. പോളി ടെക്നിക് കോളജിൽ ജില്ല പ്രസിഡന്റ് കെ. ഹരിമോൻ, വാഴക്കാട് ഐ.ടി.ഐയിൽ സംസ്ഥാന കമ്മിറ്റി അംഗം ടി. സ്നേഹ, പെരിന്തൽമണ്ണ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ ജില്ല ജോയന്റ് സെക്രട്ടറി എം. സുജിൻ, മഞ്ചേരി എൻ.എസ്.എസ് കോളജിൽ ജില്ല വൈസ് പ്രസിഡന്റ് കെ.പി. ശരത് എന്നിവർ സംസാരിച്ചു.
മലപ്പുറം: ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മേൽമുറി പ്രിയദർശിനി കോളജിലെ വിമൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ മലപ്പുറത്ത് പ്രകടനം നടത്തി. കലക്ടറുടെ വസതിക്കു മുന്നിൽനിന്ന് ആരംഭിച്ച പ്രകടനം കുന്നുമ്മലിൽ സമാപിച്ചു.
അധ്യാപികമാരായ പി. ആതിര, പി. സൂര്യ, ഫാത്തിമ സഫാന, ശർമിള ഷെറിൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.