Posted On
date_range Updated On
date_range അംഗീകാര നിറവിൽ ശിവദാസൻ
ചങ്ങരംകുളം: ചുമട്ടുതൊഴിലാളിയായ ശിവദാസന് വീണ്ടും അംഗീകാരം.രാജസ്ഥാനിലെ ഉദയ്പൂരിൽ നിന്നും കോവിഡ് പ്രവർത്തനത്തിന് എഫ്.എസ്.ഐ.എയുടെ റിയൽ സൂപ്പർ ഹീറോ അവാർഡാണ് ലഭിച്ചത്.
ചങ്ങരംകുളത്തെ ഐ.എൻ.ടി.യു.സി. തൊഴിലാളിയായ ശിവദാസൻ വർഷങ്ങളായി തനിക്ക് കിട്ടുന്ന വേതനത്തിൽ നിന്ന് പാവങ്ങളെ സഹായിച്ചുവരുകയാണ്.
കോവിഡ് കാലത്ത് ഏറെ പാവപ്പെട്ട കുടുംബങ്ങൾക്ക് വീട്ടിൽ സാധനസാമഗ്രികൾ എത്തിച്ചു നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.