കേ​ര​ള​ത്തി​ലെ ക​ട​ൽ​ത്തീ​ര​ങ്ങ​ളു​ടെ സാ​ഹ​ച​ര്യം പ​ഠി​ക്കു​ന്ന​തി​നു​ള്ള സ​മ​ഗ്ര പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൊ​ന്നാ​നി​യി​ലെ​ത്തി​യ സം​ഘം

കടൽത്തീരങ്ങളുടെ സാഹചര്യം: സമഗ്ര പഠനത്തിന് തുടക്കം

പൊന്നാനി: കേരളത്തിലെ കടൽത്തീരങ്ങളുടെ സാഹചര്യം പഠിക്കുന്നതിനുള്ള സമഗ്ര പദ്ധതിക്ക് തുടക്കം. നാല് സംഘങ്ങളായാണ് പഠനം നടത്തുന്നത്. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സമഗ്ര കടൽ സംരക്ഷണ നിർമാണ പ്രവർത്തനങ്ങൾ നടത്തും. നാഷനൽ സെൻട്രൽ ഫോർ കോസ്റ്റൽ റിസർച്ച് വിഭാഗമാണ് റിപ്പോർട്ട് തയാറാക്കുന്നത്.

കടലാക്രമണ ഭീഷണി നേരിടുന്ന മേഖലകളിൽ ഉൾപ്പെടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തീരസംരക്ഷണ പദ്ധതി നടപ്പാക്കും. 10 പേരടങ്ങുന്ന സംഘം നാലായി തിരിഞ്ഞാണ് വിവരശേഖരണം നടത്തുന്നത്. ഓരോ മേഖലയിലെയും തിരമാലകളുടെ വ്യത്യാസം, തിരകളുടെ ഉയരം, കടലിന്‍റെ സ്വഭാവം, ആഴം, തീരത്തിന്‍റെ പ്രത്യേകത എന്നിവ വിശദമായി പഠിക്കും. തുടർന്ന് എല്ലാ തരത്തിലുള്ള തീരഘടനയും മാപ്പിങ് ചെയ്യും.

കൂടുതൽ കടലാക്രമണ സാധ്യതയുള്ള പ്രദേശങ്ങളെ തരംതിരിച്ചായിരിക്കും സംരക്ഷണ പദ്ധതികൾക്ക് ഊന്നൽ നൽകുക. മലപ്പുറം ജില്ലയിൽ പൊന്നാനി താലൂക്ക് തീര മേഖലയാണ് അതിസങ്കീർണ പട്ടികയിലുള്ളത്. റിപ്പോർട്ട് സർക്കാറിന് കൈമാറും.ജലസേചന വകുപ്പിന്‍റെ സഹകരണത്തോടെയാണ് പഠനം നടത്തുന്നത്.

എൻ.സി.സി.ആർ പ്രോജക്ട് എൻജിനീയർമാരായ ജസ്ബിൻ, സെന്തിൽ, ഇറിഗേഷൻ വകുപ്പ് എൻജിനീയർ മുനീർ എന്നിവരുടെ നേതൃത്വത്തിൽ പൊന്നാനി തീരമേഖലയിൽ പഠനം നടത്തി.പൊന്നാനി തീരമേഖലയിൽ ചെല്ലാനം മാതൃകയിൽ കടൽഭിത്തി നിർമിക്കുന്നതിന് മുന്നോടിയായുള്ള സാങ്കേതിക വിദഗ്ധരുടെ പഠനവും നടക്കുന്നുണ്ട്. 2018 -19ലെ ഭാരതപ്പുഴയോരത്തെ പ്രളയത്തെത്തുടർന്ന് ഇ. ശ്രീധരൻ സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിനെത്തുടർന്നും കടലാക്രമണ പ്രതിരോധത്തിനുള്ള ശാസ്ത്രീയ മാർഗം ഏതെന്ന് കണ്ടെത്തുന്നതിന്‍റെ ഭാഗമായുമാണ് പഠനം നടത്തുന്നത്.

Tags:    
News Summary - Situation of beaches: Initiation of comprehensive study

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.