തിരൂർ താഴെപ്പാലത്ത് മണൽ ലോറി വൈദ്യുതി തൂണിലും ട്രാൻസ്ഫോർമറിലും ഇടിച്ചുണ്ടായ അപകടം
Posted On
date_range Updated On
date_range മണൽ ലോറി വൈദ്യുതി തൂണും ട്രാൻസ്ഫോർമറും ഇടിച്ചുതകർത്തു
തിരൂർ: നിയന്ത്രണം വിട്ട മണൽ ലോറി ഇടിച്ച് വൈദ്യുതി പോസ്റ്റും ട്രാൻസ്ഫോർമറും തകർന്നു. വൈദ്യുതി തൂണുകൾ തകർത്ത ലോറി ട്രാൻസ്ഫോർമർ സ്ഥാപിച്ച തറയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഇതോടെ തിരൂരിലെ പല പ്രദേശങ്ങളിലും മണിക്കൂറുകളോളം വൈദ്യുതി തടസ്സപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെ താഴെപ്പാലത്തായിരുന്നു അപകടം. അപകടത്തിൽ ലോറിയുടെ മുൻഭാഗം തകരുകയും ലോറി ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തു. തിരക്കൊഴിഞ്ഞ സമയത്തായിരുന്നു അപകടമെന്നതിനാൽ വൻ ദുരന്തം ഒഴിവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.