Posted On
date_range Updated On
date_range ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം
മലപ്പുറം: മഞ്ചേരി-മലപ്പുറം റോഡിൽ കാട്ടുങ്ങൽ പെട്രോൾ പമ്പിന് മുൻവശം കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. ശനിയാഴ്ച ഉച്ചക്ക് 12.30ഓടെയായിരുന്നു അപകടം.
പമ്പിലേക്ക് ഇന്ധനം നിറക്കാൻ ഇടതു ഭാഗത്ത് നിന്നും തിരിഞ്ഞെത്തിയെ കാറിൽ എതിരെ വന്ന ബൈക്ക് ഇടിച്ചു തെറിക്കുയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികർ തെറിച്ച് റോട്ടിലേക്ക് വീണു. രണ്ടുപേരാണ് ബൈക്കിലുണ്ടായിരുന്നത്. ഓടികൂടിയവർ ഉടനെ പരിക്കറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബൈക്കിൽ സഞ്ചരിച്ച യുവാവിന് കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ കാറിന്‍റെ മുൻഭാഗവും ബൈക്കും തകർന്നിട്ടുണ്ട്. അപകടത്തിന്‍റെ ദൃശ്യങ്ങൾ പമ്പിലെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.