പൊന്നാനി അഴിമുഖത്ത് ശക്തമായ തിരയിൽ വള്ളം മറിഞ്ഞപ്പോൾ
ശക്തമായ തിരയിൽ പൊന്നാനി അഴിമുഖത്ത് ഫൈബർ വള്ളം മറിഞ്ഞു
പൊന്നാനി:ശക്തമായ തിരയിൽ പൊന്നാനി അഴിമുഖത്ത് ഫൈബർ വള്ളം മറിഞ്ഞു. തൊഴിലാളികളെയും, വള്ളത്തേയും, മത്സ്യ ബന്ധന ബോട്ടുകൾ രക്ഷപ്പെടുത്തി.
കൂട്ടായി ഉണ്യാൽ സ്വദേശിയുടെ ഹിക്മത്ത് എന്ന ഫൈബർ വള്ളമാണ് ശക്തമായ തിരയിൽ മറിഞ്ഞത്. പൊന്നാനി ഹാർബറിലേക്ക് മടങ്ങുകയായിരുന്ന ഫൈബർ വള്ളം അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ട് ആടിയുലയുകയും മറിയുകയുമായിരുന്നു.
വള്ളത്തിൻ്റെ നിയന്ത്രണം നഷ്ടമായതോടെ വള്ളത്തിലുണ്ടായിരുന്ന മൂന്ന് തൊഴിലാളികളും കടലിലേക്ക് ചാടുകയും, തൊട്ടടുത്ത ബോട്ടിലേക്ക് നീന്തിക്കയറി രക്ഷപ്പെടുകയും ചെയ്തു.
വള്ളത്തെ തൊട്ടടുത്തുണ്ടായിരുന്ന ബോട്ടിൽ കെട്ടിവലിച്ച് കരക്കെത്തിച്ചു.അതേസമയം, ട്രോളിങ് നിരോധനം അവസാനിക്കുകയും, കടൽ ശക്തമായിട്ടും ഫിഷറീസ് വകുപ്പിൻ്റെ രക്ഷാപ്രവർത്തന ബോട്ട് ഇതുവരെ കടലിലിറങ്ങിയിട്ടില്ല.
നേരത്തെ ടെണ്ടർ ക്ഷണിച്ച ബോട്ട് സമയപരിധിക്കുള്ളിൽ എത്താത്തതിനെത്തുടർന്ന് റീ ടെണ്ടർ നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും, പുതിയ ടെണ്ടർ ക്ഷണിക്കാൻ വൈകുന്നതിനാലാണ് രക്ഷാദൗത്യബോട്ടിൻ്റെ സേവനവും നിലച്ചത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.