Posted On
date_range Updated On
date_range സമയം കഴിഞ്ഞും മദ്യം വാങ്ങി പൊലീസ്; ദൃശ്യം പകർത്തിയ യുവാവിനെ മർദിച്ചു
എടപ്പാൾ: ബിവറേജ് ഷോപ്പിൽനിന്ന് അനുവദിച്ച സമയം കഴിഞ്ഞും മദ്യം വാങ്ങി പൊലീസുകാർ. ദൃശ്യങ്ങൾ പകർത്തിയ യുവാവിനെ മർദിച്ചു. എടപ്പാൾ കണ്ടനകം ബിവറേജിൽ വെള്ളിയാഴ്ച രാത്രി 9.30ഓടെയാണ് സംഭവം.
ചങ്ങരംകുളം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞാണ് മർദിച്ചത്. കണ്ടനകം സ്വദേശി സുനീഷ് കുമാറിനാണ് പരിക്കേറ്റത്. ഇയാൾ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വെള്ളിയാഴ്ച രാത്രി 9.30ന് എടപ്പാൾ കണ്ടനകം ബിവറേജ് ഔട്ട്ലെറ്റിലെ ഗേറ്റിന് പുറത്തുനിന്ന് രണ്ടുപേർ ബിവറേജ് ജീവനക്കാരുമായി സംസാരിക്കുന്നതും പണം കൈമാറുന്നതും ശ്രദ്ധയിൽപെട്ട യുവാവ് ഇത് മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. രാത്രി ഒമ്പതുവരെയാണ് ബിവറേജസിൽ മദ്യവിൽപനക്ക് അനുവദിച്ച സമയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.