Representational Image
Posted On
date_range Updated On
date_range വില്ലേജ്-താലൂക്ക്-ജില്ല വികസന സമിതി മിനിറ്റ്സ് വെബ്സൈറ്റിൽ
പെരിന്തൽമണ്ണ: വില്ലേജ്-താലൂക്ക്-ജില്ല വികസന സമിതി യോഗത്തിന്റെ മിനിറ്റ്സ് വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്താൻ ലാൻഡ് റവന്യൂ കമീഷണറുടെ നിർദേശം. നിലവിൽ മലപ്പുറമടക്കമുള്ള പല ജില്ലകളിലും ജില്ല വികസന സമിതികളുടെ മിനിറ്റ്സ്പോലൂം സൈറ്റിൽ പ്രസിദ്ധപ്പെടുത്തുന്നില്ലെന്ന പരാതി സി.എം.ഒ പോർട്ടലിൽ ലഭിച്ചതിനെ തുടർന്നാണ് നടപടി. ഇതുസംബന്ധിച്ച് എല്ലാ കലക്ടർമാർക്കും ലാൻഡ് റവന്യൂ കമീഷണർ അറിയിപ്പ് നൽകി. ജില്ല, താലൂക്ക് വികസന സമിതി മാതൃകയിൽ വില്ലേജുകളിൽ രൂപവത്കരിച്ച വില്ലേജ് വികസന സമിതികളുടെ പ്രവർത്തനം നിലച്ചതോടെ വില്ലേജ്തല ജനകീയ സമിതികൾ രൂപവത്കരിച്ച് 2022 ജനുവരി 13ന് സർക്കാർ രണ്ടാമത് ഉത്തരവിറക്കിയിരുന്നു. വില്ലേജ് ഓഫിസറാണ് ഈ സമിതിയുടെ കൺവീനർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.