അ​റ​സ്​​റ്റി​ലാ​യ രാ​ജേ​ഷും സു​നീ​ഷും

25 ലിറ്റർ വാഷുമായി രണ്ടുപേർ അറസ്​റ്റിൽ

പെ​രി​ന്ത​ൽ​മ​ണ്ണ: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കി​ടെ ഒ​ഴി​ഞ്ഞ കെ​ട്ടി​ട​ത്തി​ൽ ചാ​രാ​യം വാ​റ്റു​ക​യാ​യി​രു​ന്ന ര​ണ്ടു​പേ​രെ പെ​രി​ന്ത​ൽ​മ​ണ്ണ എ​ക്സൈ​സ് സം​ഘം അ​റ​സ്​​റ്റ്​ ചെ​യ്തു. അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ നാ​ര​ങ്ങാ​ക്കു​ണ്ട് സ്വ​ദേ​ശി​ക​ളാ​യ കു​ന്ന​ക്കാ​വി​ൽ രാ​ജേ​ഷ് (37), ചേ​രി​ക്ക​പ​റ​മ്പി​ൽ സു​നീ​ഷ് (42) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

പെ​രി​ന്ത​ൽ​മ​ണ്ണ എ​ക്സൈ​സ് റേ​ഞ്ച് പാ​ർ​ട്ടി​യും ഐ.​ബി​യും സം​യു​ക്ത​മാ​യി അ​ങ്ങാ​ടി​പ്പു​റം നാ​ര​ങ്ങാ​ക്കു​ണ്ട് ഭാ​ഗ​ത്തു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇ​വ​ർ പി​ടി​യി​ലാ​യ​ത്. 25 ലി​റ്റ​ർ വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ടു​ത്തു.

പ​രി​ശോ​ധ​ന​ക്ക് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ മു​ഹ​മ്മ​ദ് അ​ബ്​​ദു​ൽ സ​ലീം, അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ആ​ർ. അ​ജി​കു​മാ​ർ, പ്രി​വ​ൻ​റി​വ് ഒാ​ഫി​സ​ർ​മാ​രാ​യ ശ​ങ്ക​ര​നാ​രാ​യ​ണ​ൻ, ഫ്രാ​ൻ​സി​സ്, സി​വി​ൽ എ​ക്സൈ​സ് ഒാ​ഫി​സ​ർ​മാ​രാ​യ അ​ബി​ൻ​രാ​ജ്, ഗോ​പി​നാ​ഥ​ൻ, അ​ഭി​ലാ​ഷ്, ശ​ശീ​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പ്ര​തി​ക​ളെ കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags:    
News Summary - Two arrested with 25 liters of wash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.