അഭിഷേക്, എൽസിറ്റ

ദേ​ശീ​യ സ​ബ്ജൂ​നി​യ​ർ നെ​റ്റ് ബാ​ൾ; പെ​രി​ന്ത​ൽ​മ​ണ്ണ​ക്ക് അ​ഭി​മാ​ന​മാ​യി അ​ഭി​ഷേ​കും എ​ൽ​സി​റ്റ​യും

പെ​രി​ന്ത​ൽ​മ​ണ്ണ: ഝാ​ർ​ഖ​ണ്ഡി​ൽ വെ​ള്ളി​യാ​ഴ്ച തു​ട​ങ്ങു​ന്ന 27ാമ​ത് ദേ​ശീ​യ സ​ബ് ജൂ​നി​യ​ർ നെ​റ്റ്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ സം​സ്ഥാ​ന ടീ​മി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ​നി​ന്ന് ര​ണ്ടു​പേ​ർ. അ​ങ്ങാ​ടി​പ്പു​റം പ​രി​യാ​പു​രം സെ​ന്റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ കെ.​പി. അ​ഭി​ഷേ​കും എ​ൽ​സി​റ്റ ജോ​സു​മാ​ണ് ടീ​മി​ൽ. സം​സ്ഥാ​ന സ​ബ് ജൂ​നി​യ​ർ നെ​റ്റ്ബാ​ൾ (ആ​ൺ.) ടീ​മി​ൽ കെ.​പി. അ​ഭി​ഷേ​കും സം​സ്ഥാ​ന സ​ബ് ജൂ​നി​യ​ർ നെ​റ്റ്ബാ​ൾ (പെ​ൺ.) ടീ​മി​ൽ എ​ൽ​സി​റ്റ ജോ​സും ഇ​ടം​നേ​ടി​യ​ത്. ദേ​ശീ​യ, സം​സ്ഥാ​ന മ​ത്സ​ര​ങ്ങ​ളി​ൽ (നെ​റ്റ്ബാ​ൾ, കോ​ർ​ഫ്ബാ​ൾ, അ​ത് ല​റ്റി​ക്സ്) പ​ല ത​വ​ണ ഇ​രു​വ​രും പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. ഇ​രു​വ​രും പ​രി​യാ​പു​രം മ​രി​യ​ൻ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി താ​ര​ങ്ങ​ളാ​ണ്. ചീ​ര​ട്ടാ​മ​ല ക​ണ്ണാ​ത്തു​പ​റ​മ്പി​ൽ കെ. ​ജ​യ​പ്ര​കാ​ശി​ന്റെ​യും (കെ.​എ​സ്.​ഇ.​ബി, പു​ലാ​മ​ന്തോ​ൾ) കെ. ​സ​രി​ത​യു​ടെ​യും മ​ക​നാ​ണ് അ​ഭി​ഷേ​ക്.

പ​രി​യാ​പു​രം കൊ​ല്ല​റേ​ട്ട് ജോ​സി​ന്റെ​യും (എ​ൽ.​ഐ.​സി ഏ​ജ​ന്റ്) ഇ​തേ സ്കൂ​ളി​ലെ അ​ധ്യാ​പി​ക റീ​നി​ലി​ന്റെ​യും മ​ക​ളാ​ണ് എ​ൽ​സി​റ്റ. അ​ല​ൻ മാ​ത്യു ടോം, ​സ്നേ​ഹ എ​ന്നി​വ​ർ പ​രി​ശീ​ല​ക​രും സു​നി​ൽ തോ​മ​സ്, യു.​പി. സാ​ബി​റ എ​ന്നി​വ​ർ മാ​നേ​ജ​ർ​മാ​രു​മാ​ണ്.

Tags:    
News Summary - Sub-Junior Net Ball; Abhishek and Elsita proud of Perinthalmanna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.