പെരിന്തൽമണ്ണയിലെ റോഡ് നവീകരണം: 15 ദിവസത്തേക്ക് ബസുകൾക്ക് ക്രമീകരണം
പെരിന്തൽമണ്ണ: നഗരസഭയിലെ മൂസക്കുട്ടി ബസ് സ്റ്റാൻഡിലേക്ക് പട്ടാമ്പി റോഡിൽനിന്ന് പ്രവേശിക്കുന്ന എൻ.ജി.ഒ ഹാൾ റോഡ് അറ്റകുറ്റപ്പണിക്കായി 15 ദിവസം അടച്ചിടും. ഇതുവഴി സ്റ്റാൻഡിലേക്ക് ബസുകൾ പ്രവേശിക്കുന്നതിന് ക്രമീകരണം ഏർപ്പെടുത്തി.
ഫെബ്രുവരി ഒമ്പത് മുതൽ 15 ദിവസത്തേക്കാണ് ക്രമീകരണം. ബസുകൾ പഴയത് പോലെ മൂസക്കുട്ടി സ്റ്റാൻഡിൽ എത്തും. പട്ടാമ്പി റോഡിലൂടെയെത്തി മൂസക്കുട്ടി സ്റ്റാൻഡിൽ പ്രവേശിക്കുന്നവ മുഴുവൻ ജൂബിലി റോഡ് വഴി എത്തണം. പട്ടാമ്പി റോഡിൽനിന്ന് വന്ന് തറയിൽ സ്റ്റാൻഡിൽ പ്രവേശിക്കേണ്ടവ ജൂബിലി റോഡിലുടെ വന്ന് സ്റ്റാൻഡിൽ പ്രവേശിക്കണം.
മൂസക്കുട്ടി സ്റ്റാൻഡിൽനിന്ന് പുറപ്പെട്ട് പട്ടാമ്പി റോഡിലേക്ക് പോകേണ്ട മുഴുവൻ ബസുകളും ജൂബിലി റോഡ് വഴി പോകണം. മണ്ണാർക്കാട് ഭാഗത്തുനിന്ന് വന്ന് മൂസക്കൂട്ടി സ്റ്റാൻഡിലേക്ക് എത്തേണ്ട ബസുകൾ കോഴിക്കോട് റോഡിൽ ബൈപാസ് ജങ്ഷൻ വഴി സ്റ്റാൻഡിൽ പ്രവേശിക്കുകയും തുടർന്ന് ബൈപാസ് സ്റ്റാൻഡിലെത്തുകയും വേണം. കോഴിക്കോട് ഭാഗത്തുനിന്ന് വരുന്ന ബസുകളും കോഴിക്കോട്, പാലക്കാട് കെഎസ്.ആർ.ടി.സി-സ്വകാര്യ ബസുകളും ബൈപാസ് ജങ്ഷനിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് ബൈപാസ് റോഡുവഴി ഊട്ടി റോഡിലൂടെ ടൗണിൽ പ്രവേശിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.