Posted On
date_range Updated On
date_range ഇൻഷുറൻസിന്റെ പേരിൽ പണം വാങ്ങി കബളിപ്പിക്കൽ: യുവാവ് അറസ്റ്റിൽ
പെരിന്തല്‍മണ്ണ: സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനി ജീവനക്കാരനായ യുവാവ് ഉപഭോക്താക്കളില്‍നിന്ന് പണം വാങ്ങി വ്യാജ സര്‍ട്ടിഫിക്കറ്റ് നല്കി കബളിപ്പിച്ചതായി പരാതി. അങ്ങാടിപ്പുറം മുണ്ടക്കോട്ടുപടിക്കല് ജിനിത്താണ് (22) അറസ്റ്റിലായത്.
ഇരുപതോളം പേരെ പോളിസി ചേര്‍പ്പിക്കുകയും പ്രീമിയം തുക വാങ്ങി വ്യാജ ബില്‍ നല്കി തുക കമ്പനിയില്‍ അടക്കാതിരിക്കുകയും ചെയ്തതായാണ് പരാതി. ഉപഭോക്താക്കളില്‍ ചിലര്‍ കമ്പനിയിലെത്തി അന്വേഷിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്.
പെരിന്തല്‍മണ്ണ പൊലീസിൽ ലഭിച്ച പരാതിയെത്തുടർന്ന് എസ്.ഐ കെ. ശ്രീജിത്തിെൻറ നേതൃത്വത്തിലാണ് ജിനിത്തിനെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.