ഷമീം
Posted On
date_range Updated On
date_range പീഡനക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ആൾ അറസ്റ്റിൽ
പെരിന്തൽമണ്ണ: ലൈംഗിക പീഡനക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പിടികിട്ടാപ്പുള്ളി പിടിയിൽ. പറങ്കി മൂച്ചിക്കൽ കൊളക്കാടൻ ഷമീമാണ് (31) അറസ്റ്റിലായത്. ഒളിവിൽ കഴിഞ്ഞിരുന്ന രാമനാട്ടുകരയിൽനിന്നാണ് പെരിന്തൽമണ്ണ പൊലീസ് പിടികൂടിയത്. 2020 ലാണ് കേസിനാസ്പദമായ സംഭവം.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് കേസ്. എസ്.ഐ യാസർ ആലിക്കൽ, എസ്.സി.പി.ഒമാരായ സക്കീർ ഹുസൈൻ, മിഥുൻ, സന്ദീപ് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.