കെ.വി.ആർ യൂസ്ഡ് കാർ ഓഫർ സെയിൽ പെരിന്തൽമണ്ണ ഫെഡറൽ ബാങ്ക് ബ്രാഞ്ച് ഹെഡും അസിസ്റ്റന്റ് വൈസ് പ്രസിഡന്റുമായ ഇ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു. കെ.വി.ആർ അസിസ്റ്റന്റ് ജനറൽ മാനേജർ ജിന്റോ പുന്നൂസ്, മറ്റു സീനിയർ മാനേജർമാർ എന്നിവർ സമീപം
പെരിന്തൽമണ്ണ: കാർ സ്വന്തമാക്കാൻ ആഗ്രഹമുണ്ടെങ്കിൽ കെ.വി.ആർ മാരുതി ഒരുക്കുന്ന ഏറ്റവും വലിയ യൂസ്ഡ് കാർ ഓഫർ സെയിലിൽ സുവർണാവസരം. ട്രൂ വാല്യൂ സർട്ടിഫൈഡ് കാറുകളും മറ്റ് യൂസ്ഡ് കാറുകളും അണിനിരക്കുന്ന ഓഫർ സെയിലില്‍ വിലക്കുറവ് തന്നെയാണ് മുഖ്യ ആകർഷണം. ഇതോടൊപ്പം കാർ സ്വന്തമാക്കുന്ന ഓരോ പത്തുപേരിൽ നിന്നും തിരഞ്ഞെടുക്കുന്ന ഒരു ഭാഗ്യശാലിക്ക് സ്വർണനാണയം സമ്മാനമായി നേടാം.
വിവിധ മോഡലുകളുടെ വിസ്മയിപ്പിക്കുന്ന കലക്ഷൻ ഇവിടെ ഒരുക്കിയിട്ടുണ്ട്. ലളിതമായ ഡോക്യുമെന്റേഷനിൽ ഫിനാൻസ് സൗകര്യം ഉള്ളതിനാൽ എളുപ്പത്തിൽ കാർ സ്വന്തമാക്കാം. ട്രൂ വാല്യൂ കാറുകൾ 376 ചെക്ക് പോയിന്റുകൾ ക്ലിയർ ചെയ്തു നവീകരിക്കപ്പെട്ടിട്ടുള്ളതാണ്. ഇവക്കൊപ്പം ഒരു വർഷം വരെ വാറന്റിയും, മൂന്ന് ഫ്രീ സർവീസുകളും ലഭിക്കും.
പെരിന്തൽമണ്ണ പട്ടാമ്പി റോഡിൽ സപ്ലൈകോയുടെ എതിർവശത്തെ മറൈൻ എക്സ്പോ ഗ്രൗണ്ടിൽ ജനുവരി 31 വരെയാണ് യൂസ്ഡ് കാർ ഓഫർ സെയിൽ. വിശദവിവരങ്ങൾക്ക്: 9446222777.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.