ബംഗാൾ സ്വദേശിയുടെ മരണം; കൊലപാതകമെന്ന നിഗമനത്തിൽ അന്വേഷണം
പെരിന്തല്‍മണ്ണ: പുറത്തുനിന്ന് പൂട്ടിയ വാടക ക്വാർട്ടേഴ്സ് മുറിയിൽ അഴുകിയ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന നിഗമനത്തിൽ പൊലീസ്. ബംഗാൾ സ്വദേശിയായ തൊഴിലാളി യുവാവിന്റെ മൃതദേഹമാണ് പെരിന്തല്‍മണ്ണയിലെ വാടക ക്വാർട്ടേഴ്സിൽ അഴുകിയ നിലയില്‍ ഞായറാഴ്ച കണ്ടെത്തിയത്. പശ്ചിമ ബംഗാള്‍ ഹരിപുര്‍ സൗത്ത് 24 പര്‍ഗാനയില്‍ ഗണേഷ് മാജിയുടെ മകന് ദീപാങ്കര്‍ മാജി(38) യെയാണ് താമസസ്ഥലത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയിൽ കണ്ടെത്തിയത്.
പശ്ചിമ ബംഗാളിലേക്ക് അന്വേഷണ സംഘം പുറപ്പെട്ടേക്കും. അടുത്തടുത്ത 20ഓളം മുറികളിൽ തൊഴിലാളികൾ താമസിക്കുന്നുണ്ട്. എന്നിട്ടും രണ്ടു ദിവസം മൃതദേഹം അഴുകിയശേഷം ദുർഗന്ധം വമിച്ചപ്പോൾ മാത്രമാണ് മറ്റുള്ളവർ അറിഞ്ഞത്. മുറി പുറത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു എന്നതാണ് കൊലപാതകമാണ് എന്ന നിഗമനത്തിൽ എത്തിച്ചത്.
പൊലീസ് എത്തിയാണ് മുറി തുറന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൂടി പരിശോധിച്ച് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാണ് പൊലീസ് ആലോചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.