Posted On
date_range Updated On
date_range ജില്ല ആശുപത്രിയിൽനിന്ന് കുഞ്ഞിന്റെ മാല കവർന്നു
പെരിന്തൽമണ്ണ: ജില്ല ആശുപത്രിയിലെത്തിയ സ്ത്രീയോടൊപ്പമുണ്ടായിരുന്ന കുഞ്ഞിന്റെ മാല കവർന്നതായി പരാതി. അമ്മ മരുന്നു വാങ്ങാൻ വരി നിന്നതിനിടെയാണ് വെള്ളിയാഴ്ച മോഷണം നടന്നത്. പൊന്ന്യാകുർശ്ശി സ്വദേശിനിയായ സ്ത്രീ ഏഴുവയസ്സായ കുട്ടിയെും അതിനുതാഴെയുള്ള ചെറിയ കുട്ടിയയെും കൊണ്ടാണ് ആശുപത്രിയിലെത്തിയത്.
ചെറിയ കുട്ടിയുടെ മാലയാണ് നഷ്ടമായത്. കറുത്ത ചുരിദാറിട്ട സ്ത്രീ മിഠായി നൽകിയാണ് മാല കവർന്നതെന്ന് കുട്ടികൾ മാതാവിനോട് പറഞ്ഞു. സി.സി.ടി.വി കാമറ തകരാറിലാണെന്ന് പൊലീസ് നടത്തിയ പരിശോധനയിൽ മനസ്സിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.