വാഹനപരിശോധനക്കിടെ 17കാരെൻറ ബൈക്കിടിച്ച് എസ്.െഎക്ക് പരിക്ക്
പെരിന്തല്‍മണ്ണ: വാഹനപരിശോധനക്കിടെ പൊലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കവേ വീണ 17കാരെൻറ ബൈക്കിടിച്ച് ട്രാഫിക് എസ്.ഐക്ക് പരിക്കേറ്റു. പെരിന്തല്‍മണ്ണ ട്രാഫിക് എസ്.ഐ. കെ. അബ്ദുൽ അസീസിനാണ് കാലുകള്‍ക്ക് പരിക്കേറ്റത്.
വ്യാഴാഴ്ച രാവിലെ 11.15ഓടെ പെരിന്തൽമണ്ണ-പട്ടാമ്പി റോഡിൽ കുന്നപ്പള്ളിയിലാണ് സംഭവം. പെരിന്തല്‍മണ്ണ ഭാഗത്തുനിന്ന് പുലാമന്തോള്‍ ഭാഗത്തേക്ക് പോവുകയായിരുന്നു 17കാരന്. പോലീസിനെ കണ്ട് മറ്റൊരു ബൈക്കിെൻറ ഇടതുഭാഗത്തുകൂടി വെട്ടിച്ച് വേഗത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കവെ ബൈക്ക് മറിഞ്ഞ് അൽപം മാറി നിന്നിരുന്ന എസ്.ഐയുടെ കാലുകളില്‍ ഇടിക്കുകയായിരുന്നു. 17 കാരനെതിരെയും രക്ഷിതാക്കള്‍ക്കെതിരേയും കേസെടുക്കുമെന്ന് സി.ഐ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.