Posted On
date_range Updated On
date_range ഇതരസംസ്ഥാന തൊഴിലാളികളുടെ കേന്ദ്രത്തിൽനിന്ന് 80 കുപ്പി മദ്യം പിടിച്ചു
പെരിന്തൽമണ്ണ: ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കേന്ദ്രത്തിൽനിന്ന് 80 കുപ്പികളിലായി 40 ലിറ്റർ മദ്യം കണ്ടെടുത്തു. സംഭവത്തിൽ ബംഗാളി തൊഴിലാളിയെ പെരിന്തൽമണ്ണ എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. മാഹിയിയിൽനിന്ന് വാങ്ങിയ മദ്യമാണ് പിടികൂടിയതെന്നാണ് വിവരം. സൗത്ത് പർഗാന ജില്ലയിൽ മൃൺമോയ് മൊണ്ടാലാണ് (36) അറസ്റ്റിലായത്. പരിശോധനയിൽ പ്രിവൻറിവ് ഒാഫിസർ രാമൻകുട്ടി, സി.ഇ.ഒമാരായ നിപുൺ, രാജേഷ്, എക്സൈസ് ഡ്രൈവർ പുഷ്പരാജ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.