യു.ഡി.എഫ് സ്ഥാനാർഥി പാട്ടുപാടിയെത്തിയത് എൽ.ഡി.എഫ് കൂട്ടിൽ

പരപ്പനങ്ങാടി : എൽ.ഡി.എഫ് സ്ഥാനാർഥിയുടെ തെരത്തെടുപ്പ് പ്രചാരണ ഓഫിസിൽ കയറി യു.ഡി.എഫ് സ്ഥാനാർഥി നടത്തിയ പാട്ട് ഇരുവിഭാഗം പ്രവർത്തകർക്കും നാട്ടുകാർക്കും കൗതുകവുമായി . പരപ്പനങ്ങാടി നഗരസഭ ടൗൺ ഡിവിഷൻ വാർഡ് 34ലെ യു.ഡി.എഫ് സ്ഥാനാർഥി ജംഷീൽ മാപ്പൂട്ടിലാണ് എതിരാളിയായ എൽ. ഡി. എഫ് സ്ഥാനാർഥി സിദ്ധീഖ് കോണിയത്തിന്റെ മാപ്പുട്ടിൽ റോഡോരത്തെ തെരഞ്ഞെടുപ്പ് പ്രചരണ ഓഫിസിൽ കയറി ഇമ്പമാർന്ന മാപ്പിള പാട്ടു പാടി നാടിന്റെ കൈയടി നേടിയത്.

പാട്ടുപാടാൻ കഴിവുള്ളവർ കക്ഷി രാഷ്ട്രീയം നോക്കാതെ മാപ്പൂട്ടിൽ റോഡിലെ എൽ. ഡി.എഫ്, യു.ഡി.എഫ് തെരഞ്ഞെടുപ്പ് ഓഫിസുകളിൽ കയറി മാറി മാറി പാടുന്നതിനിടെയാണ് യു.ഡി.എഫ് സ്ഥാനാർഥി തന്നെ എൽ. ഡി. എഫ് ഓഫിസ് കയറി പാടിയത്. ഇടതു സ്ഥാനാർത്ഥി സിദ്ധീഖ് കോണിയത്ത് യു.ഡി.എഫ് സ്ഥാനാർഥിയെ ഇരുകൈകളും നീട്ടി സ്വീകരിച്ചു.

Tags:    
News Summary - UDF candidate arrives in LDF fold singing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.