Posted On
date_range Updated On
date_range കുറുക്കന്‍റെ കടിയേറ്റ് ഗ്യഹനാഥന് പരിക്ക്
പരപ്പനങ്ങാടി: തെരുവ് നായകളുടെ പരാക്രമത്തോടൊപ്പം പരപ്പനങ്ങാടിയിൽ കുറുക്കന്‍റെ ശല്യവും.
പുത്തൻ പീടിക സ്വദേശി എം. ഉണ്ണികൃഷ്ണനാണ് കുറുക്കന്‍റെ കടിയേറ്റത്. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടി.
ഗ്രാമങ്ങളിലും ടൗണുകളിലും തെരുവ് നായ ശല്യം വലുതാണ്. നിരവധിയാളുകളെയും വളർത്തുമൃഗങ്ങളെയും ഇവ ആക്രമിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്തെങ്കിലും അധികൃതർ ഇനിയും നടപടിയെടുത്തിട്ടില്ല. ഇതിനിടയിലാണ് കുറുക്കൻമാരുടെ ശല്യവും വ്യാപകമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.