മലപ്പുറം: വിദ്യാഭ്യാസ വകുപ്പിന്റെ സമഗ്രശിക്ഷ കേരളം ‘കേരള സ്കൂൾ വെതർ സ്റ്റേഷൻ’ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കൽ അന്തിമഘട്ടത്തിൽ. ഓരോ ദിവസവും അന്തരീക്ഷത്തിലുണ്ടാകുന്ന മാറ്റങ്ങൾ മനസ്സിലാക്കാനും രേഖപ്പെടുത്താനും അതുവഴി നിശ്ചിത കാലാവസ്ഥ വിവരങ്ങൾ തയാറാക്കാനും വിദ്യാർഥികൾക്ക് ഇതിലൂടെ സാധിക്കും.
ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി ക്ലാസുകളിൽ ജ്യോഗ്രഫി പ്രധാന വിഷയമായ 240 കേന്ദ്രങ്ങളിലാണ് ഇവ സ്ഥാപിക്കുന്നത്. ജില്ലയിലെ 19 വിദ്യാലയങ്ങളിലാണ് പദ്ധതി ആരംഭിക്കുന്നത്. നിലവിൽ 12 വിദ്യാലയങ്ങളിൽ പ്രവർത്തനമാരംഭിച്ചു.
അഞ്ച് വിദ്യാലയങ്ങളിൽ ഉടൻ ഉദ്ഘാടനം നടക്കും. എം.എം.എം.എച്ച്.എസ്.എസ് കൂട്ടായി, വിവേകാനന്ദ എച്ച്.എസ്.എസ് പാലേമാട് എന്നിവക്ക് പദ്ധതി ആരംഭിക്കാനായി തുക അനുവദിച്ചിട്ടുണ്ട്. തിരൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മന്ത്രി വി. അബ്ദുറഹിമാൻ നേരത്തേ ഉദ്ഘാടനം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.