നിലമ്പൂർ തേക്ക് മ‍്യൂസിയത്തിലെ ശലഭക്കാഴ്ച

വർണചാരുതയിൽ മുങ്ങി നിലമ്പൂരിലെ ശലഭോദ‍്യാനം

നിലമ്പൂർ: നിലമ്പൂരിലെ കേരള വനഗേവഷണ കേന്ദ്രത്തി‍െൻറ ശലഭോദ‍്യാനം ചിത്രശലഭ ഭംഗിയുടെ വിചിത്രവിസ്മയങ്ങളിലാണി​േപ്പാൾ.

വനപ്രദേശങ്ങളിൽ മാത്രം കാണുന്ന വലിയ ശലഭമായ സതേൺ ബോർഡ് വിങ്, കോമൺ ബ്ലൂ ബോട്ടിൽ, കോമൺഗ്രാസ് യെല്ലോ, നീലഗിരി ടൈഗർ, ഗ്രാബ്ലൂ തുടങ്ങി നിരവധി ശലഭങ്ങൾ ഇവിടുത്തെ കൗതുകക്കാഴ്ചയാണ്.

കോവിഡ് മൂലം കേന്ദ്രം അടച്ചിട്ടതിനാൽ സഞ്ചാരികൾക്ക് ഇത്തവണ വർണക്കാഴ്ചകൾ അന‍്യമായി. ശലഭങ്ങളുടെ ആഹാരക്രമം, പ്രജനന രീതി, ജീവിത ചക്രം, ആവാസവ‍്യവസ്ഥകൾ എന്നിവയും ഉദ‍്യാനത്തിൽനിന്ന് മനസ്സിലാക്കാം.

പരാഗണത്തിനായി ശലഭങ്ങളെ ആശ്രയിക്കുന്ന സസ‍്യങ്ങളും ചിത്രശലഭങ്ങളെ ഭക്ഷണത്തിനിരയാക്കുന്ന പക്ഷികളും ഉരഗങ്ങളും ഉദ‍്യാനത്തി‍െൻറ ജൈവവൈവിധ‍്യം മെച്ചപ്പെടുത്തുന്നു.

കാലാവസ്ഥ വ‍്യതിയാനം മൂലം തുടർച്ചയായി രണ്ട് വർഷങ്ങളിൽ ശലഭക്കാഴ്ച ഇവിടെ കുറവായിരുന്നു. സാധാരണ ഒക്ടോബർ, നവംബർ മാസങ്ങളിലാണ് കൂട്ടമായുള്ള ശലഭക്കാഴ്ച കാണാറുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.