നാടുകാണി ചുരത്തിൽ വിള്ളൽ രൂപപ്പെട്ട ഭാഗത്ത് റോഡ് ബലപ്പെടുത്തൽ പ്രവൃത്തി നടക്കുന്നു
Posted On
date_range Updated On
date_range നാടുകാണി ചുരത്തിലെ വിള്ളൽ: റോഡ് ബലപ്പെടുത്തൽ തുടങ്ങി
നിലമ്പൂർ: നാടുകാണി ചുരത്തിൽ വിള്ളൽ രൂപപ്പെട്ട ഭാഗത്ത് റോഡ് ബലപ്പെടുത്തുന്ന പ്രവൃത്തി തുടങ്ങി.
നാടുകാണി-പരപ്പനങ്ങാടി സംസ്ഥാന പാത നവീകരണ പ്രവൃത്തി നടത്തുന്ന ഊരാളുങ്കൽ ലേബർ കൺസ്ട്രക്ഷൻ സൊസൈറ്റിയാണ് റോഡ് ബലപ്പെടുത്തൽ നടത്തുന്നത്. യന്ത്രത്തിെൻറ സഹായത്തോടെ വിള്ളലുണ്ടായ ഭാഗത്തെ മണ്ണ് നീക്കം ചെയ്ത് കൂടുതൽ മണ്ണിട്ട് കരിങ്കൽ ഉൾപ്പെടെ ഉപയോഗിച്ചാണ് ബലപ്പെടുത്തുന്നത്.
ചുരത്തിന് ഒന്നാം വളവിന് രണ്ട് കിലോ മീറ്റർ മുകളിൽ അത്തിക്കുറുക്ക് ഭാഗത്താണ് റോഡിൽ വിള്ളൽ രൂപപ്പെട്ടത്. പി.വി. അൻവർ എം.എൽ.എ ചൊവ്വാഴ്ച നവീകരണ പ്രവൃത്തി വിലയിരുത്തി.
വഴിക്കടവ് പഞ്ചായത്ത് പ്രസിഡൻറ് ഇ.എ. സുകു, പഞ്ചായത്തംഗം പി. ഹക്കീം, പൊതുമരാമത്ത് അസിസ്റ്റൻറ് എൻജിനിയർ മുഹ്സിൻ എന്നിവരും കൂടെയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.