Posted On
date_range Updated On
date_range നിലമ്പൂർ നഗരസഭയിൽ ലീഗിന് വട്ടപ്പൂജ്യം
നിലമ്പൂർ: കഴിഞ്ഞതവണ ഒമ്പത് സീറ്റുകളിൽ മത്സരിച്ച് ഒമ്പത് സീറ്റിലും വിജയിച്ച മുസ്ലിം ലീഗിന് ഇത്തവണ നിലമ്പൂർ നഗരസഭയിൽ ഒരു സീറ്റുപോലും ലഭിച്ചില്ല. ഇത്തവണയും ഒമ്പത് സീറ്റുകളിൽ ലീഗ് മത്സരിച്ചിരുന്നു.
കഴിഞ്ഞതവണ ലീഗിന് 475 വോട്ടിെൻറ ഭൂരിപക്ഷം ലഭിച്ച സ്കൂൾകുന്ന് ഡിവിഷനിൽ 40 വോട്ടിന് തോറ്റു. ചെറുവത്ത് കുന്ന്, ചാരംകുളം ജനറൽ വാർഡുകളിൽ വനിതകളെ നിർത്തി മത്സരിപ്പിച്ചതും തിരിച്ചടിയായി.
നാല് സീറ്റുകളിൽ സ്വന്തം ചിഹ്നത്തിലാണ് മത്സരരംഗത്തുണ്ടായിരുന്നത്. സ്ഥാനാർഥി നിർണയത്തിലെ അപാകതയാണ് തിരിച്ചടിയായതെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.