നാടുകാണി ചുരത്തിൽ അത്തിക്കുറുക്കിൽ റോഡിൽ നിലയുറപ്പിച്ച കാട്ടാന
Posted On
date_range Updated On
date_range നാടുകാണി ചുരം റോഡിൽ നിലയുറപ്പിച്ച് ആനയും കുഞ്ഞും
നിലമ്പൂർ: അന്തർസംസ്ഥാന പാതയായ വഴിക്കടവ് നാടുകാണി ചുരം റോഡിൽ ആനയും കുഞ്ഞും നിലയുറപ്പിച്ചത് ഗതാഗത തടസ്സത്തിനിടയാക്കി. ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് അത്തിക്കുറുക്കിന് സമീപം റോഡിലേക്ക് കാട്ടാനയും കുട്ടിയും ഇറങ്ങിയത്. വളവിൽ റോഡിൽ നിലയുറപ്പിച്ച ആനയെ വാഹനയാത്രക്കാർക്ക് അടുത്ത് എത്തിയശേഷമാണ് കാണാൻ കഴിഞ്ഞത്. ആനയെ അടുത്ത് കണ്ട് ചില വാഹനങ്ങൾ നിയന്ത്രണം വിട്ടെങ്കിലും അപകടങ്ങൾ ഉണ്ടായില്ല. കുട്ടി ഉണ്ടായിരുന്നതിനാൽ തള്ള ആന റോഡിൽ നിന്നും കാട് കയറാൻ കൂട്ടാക്കാതെ നിന്നു. ഏറെനേരം കഴിഞ്ഞ് കുട്ടി ആന കാട് കയറിയതോടെയാണ് തള്ള ആന റോഡിൽ നിന്നും മാറിയത്. അതേസമയം യാത്രക്കാർക്ക് നേരെ ആന അക്രമസ്വഭാവമൊന്നും കാണിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.