ജനാധിപത്യ മഹിള അസോസിയേഷൻ ജില്ല സമ്മേളനത്തിന് ഇന്ന് കൊടിയുയരും
നിലമ്പൂര്‍: അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന് 13ാമത് ജില്ല സമ്മേളനത്തിന് ശനിയാഴ്ച തുടക്കമാവുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വൈകീട്ട് പതാക, കൊടിമര, ദീപശിഖ ജാഥകള്‍ നിലമ്പൂര്‍ പഴയ ജ്യോതി തിയറ്ററിന് സമീപം ഗ്രൗണ്ടില്‍ നഗറില്‍ സംഗമിക്കും. ഞായറാഴ്ച രാവിലെ 10ന് നിലമ്പൂർ ഗ്രീന്‍ ആര്‍ട്ട് ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി സി.എസ്. സുജാത ഉദ്ഘാടനം ചെയ്യും.
തിങ്കളാഴ്ച പൊതുസമ്മേളനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുമെന്നും ജില്ല സെക്രട്ടറി വി.ടി. സോഫിയ, പ്രസിഡന്റ് അഡ്വ. ഇ. സിന്ധു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. റംല, പി. സുചിത്ര, ജില്ല എക്സിക്യൂട്ടിവ് അംഗം അരുമ ജയകൃഷ്ണന്, മുനീഷ കടവത്ത്, ഷീന ആനപ്പാന്‍ എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.