ഗ്രാമസഭ

എടക്കര: ആസാദി കാ അമൃത് മഹോത്സവ് ദേശീയ പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഭാഗമായി മൂത്തേടത്ത് പ്രത്യേക ചേർന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ദാരിദ്ര്യരഹിതവും ഉയര്‍ന്ന ഉപജീവന മാര്‍ഗമുള്ളതുമായ ഗ്രാമം, ആരോഗ്യഗ്രാമം, ശിശുസൗഹൃദ പഞ്ചായത്ത്, ജലപര്യാപ്ത ഗ്രാമം, ഹരിതഗ്രാമം, സ്വയം പര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങളോട് കൂടിയ ഗ്രാമം, സാമൂഹിക സുരക്ഷിത ഗ്രാമം, സദ്ഭരണം, ഗ്രാമങ്ങളില്‍ ലിംഗസമത്വ വികസനം, വിദ്യാഭ്യാസം തുടങ്ങിയ അജണ്ടകൾ വെച്ചാണ് നടത്തിയത്. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജസ്മൽ പുതിയറ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അംഗങ്ങളായ അനീഷ് കാറ്റാടി, സെലീന റഷിദ്, അംഗങ്ങളായ എം.പി. ആയിശ, സി.കെ. സിദ്ദീഖ്, കെ. ഹരിദാസൻ, സെക്രട്ടറി ഡി. നൗഷാദലി, കൃഷി ഓഫിസർ എം.കെ. രജനി എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.