വണ്ടൂർ: ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായി 14ാം പഞ്ചവത്സര പദ്ധതി ലക്ഷ്യം തിരഞ്ഞെടുത്ത് അംഗീകാരം വാങ്ങുന്നതിനുള്ള വൈബ്രന്‍റ് പോരൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ നടത്തി. പ്രസിഡന്‍റ് വി. മുഹമ്മദ് റാഷിദ് ഉദ്ഘാടനം ചെയ്തു. സ്വയംപര്യാപ്ത അടിസ്ഥാന സൗകര്യ ഗ്രാമം, ഹരിതഗ്രാമം, സാമൂഹിക സുരക്ഷിത ഗ്രാമം എന്നീ മേഖലയിൽ ഉന്നൽ നൽകുന്നതിനുള്ള ഭരണസമിതി നിർദേശത്തിന് അംഗീകാരം നൽകി. തെളിനീരൊഴുകും നവകേരളം, വാതിൽപടി സേവനം എന്നീ പദ്ധതികളുടെ തുടർ നടത്തിപ്പും ചർച്ച ചെയ്തു. വൈസ് പ്രസിഡന്‍റ് കെ.കെ. ചന്ദ്രദേവി അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്ഥിരംസമിതി ചെയർമാൻ പി. ശങ്കരനാരായണൻ, സെക്രട്ടറി കെ. സത്യകുമാർ, അസി. സെക്രട്ടറി വി. സതീഷ് കുമാർ, മുൻ പഞ്ചായത്ത് പ്രസിഡൻറ് എൻ. മുഹമ്മദ് ബഷീർ തുടങ്ങിയവർ സംസാരിച്ചു. വാടകക്ക് കാർഷിക ഉപകരണം: പദ്ധതിക്ക് തുടക്കം വണ്ടൂർ: കൃഷി വകുപ്പിന്‍റെ സഹായത്തോടെ കർഷകർക്ക് കുറഞ്ഞ നിരക്കിൽ ആധുനിക കാർഷികയന്ത്രങ്ങൾ വാടകക്ക് നൽകുന്ന പദ്ധതിയുമായി തിരുവാലി റൂറൽ സഹകരണ സംഘം. 20 ലക്ഷത്തോളം ചെലവിൽ 14 തരം ആധുനിക കാർഷിക ഉപകരണങ്ങാണ് കുറഞ്ഞ നിരക്കിൽ വാടകക്ക് നൽകുന്നത്. പദ്ധതി പി.വി. അബ്ദുൽ വഹാബ് എം.പി ട്രാക്ടർ ഓടിച്ച് ഉദ്ഘാടനം നിർവഹിച്ചു. നിലമ്പൂർ താലൂക്ക് പരിധിയിലാണ് പദ്ധതി നടപ്പാക്കുന്നത്. റൂറൽ സഹകരണ സംഘത്തിന് കീഴിൽ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ഒരു സംഘത്തിൽ ഇരുപത് പേരടങ്ങുന്ന 15 ക്ലസ്റ്റർ രൂപവത്കരിച്ചിട്ടുണ്ട്. ഇത്തരം സംഘങ്ങൾക്ക് സബ്സിഡി നിരക്കിൽ ജൈവ വിത്തുകൾ, വളം, യന്ത്രസാമഗ്രികൾ മുതലായവ നൽകും. ഉൽപന്നങ്ങൾക്ക് വിപണി കൂടി കണ്ടെത്തും. ട്രാക്ടർ, പവർ ടില്ലർ, ചെയിൻ സോ, പോസ്റ്റ് ഹോൾ ഡിഗ്ഗർ, ബ്രഷ് കട്ടർ തുടങ്ങിയ ഉപകരണങ്ങളാണ് വാടകക്ക് നൽകുന്നത്. ചടങ്ങിൽ പ്രദേശത്തെ ഏഴ് കർഷകരേയും രാംനാഥ് ഗോയങ്കെ അവാർഡ് ജേതാവ് എസ്. മഹേഷ് കുമാറിനെയും എ.പി. അനിൽ കുമാർ എം.എൽ.എ ആദരിച്ചു. സംഘം പ്രസിഡന്‍റ് കെ.ടി. സലിം അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം കെ.ടി. അജ്മൽ, തിരുവാലി പഞ്ചായത്ത് വൈസ് പ്രസിഡൻറ് മന്നിയിൽ സജ്ന, വണ്ടൂർ ബ്ലോക്ക് കൃഷി അസി. ഡയറക്ടർ പി. ഷക്കീല, സംഘം സെക്രട്ടറി പി. ഷജില, കെ.ടി. അബ്ദുല്ലക്കുട്ടി തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് കാർഷിക ഉപകരണങ്ങളുടെ പ്രദർശനവും പരിശീലനവും നടന്നു. MN wdr MP captlംn: തിരുവാലി റൂറൽ സഹകരണ സംഘം നടപ്പാക്കുന്ന ആധുനിക കാർഷികയന്ത്രങ്ങൾ വാടകക്ക് നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം പി.വി. അബ്ദുൽ വഹാബ് എം.പി നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.