മട്ടന്നൂര്‍: നല്ല പ്രവര്‍ത്തനങ്ങള്‍ക്കു മുന്നിട്ടിറങ്ങുന്ന സാമൂഹിക കൂട്ടായ്മകള്‍ നാടിൻെറ സാംസ്‌കാരിക വളര്‍ച്ചക്ക് ഉതകുമെന്നും യുവജനങ്ങള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങണമെന്നും കേന്ദ്ര മഹല്ല് ഇമാം മൊയ്തുദാരിമി അഭിപ്രായപ്പെട്ടു. വോയ്‌സ് ഓഫ് ഉളിയില്‍ വാട്‌സ് ആപ് കൂട്ടായ്മ സംഘടിപ്പിച്ച റമദാൻ ക്വിസ് മത്സര വിജയികള്‍ക്ക് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഉളിയില്‍ പഴയപള്ളി മദ്റസ ഹാളില്‍ നടന്ന ചടങ്ങില്‍ മഹല്ല് സെക്രട്ടറി കെ.വി. ജലീല്‍, അഡ്വ. കെ.ടി. ഷഹീര്‍, സി.എം. നസീര്‍ ഉളിയില്‍, ഹാഷിം റഷീദ്, റാസിഖ് വളവില്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.