സ്വാതന്ത്ര്യദിനാഘോഷം

വളാഞ്ചേരി: നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ പതാക ഉയർത്തി. റാലിയും സംഘടിപ്പിച്ചു. നഗരസഭ കൗൺസിലർമാർ, വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സി, എൻ.സി.സി, ജെ.ആർ.സി അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, ഹരിത കർമസേന വർക്കേഴ്സ്, സാനിറ്റേഷൻ വർക്കേഴ്സ്, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. സ്വരാജ് ലൈബ്രറിയിൽ ഭരണഘടനയുടെ ആമുഖം അനാച്ഛാദനം നടത്തി. 'ഏഴര പതിറ്റാണ്ടിന്‍റെ ഇന്ത്യ' വിശകലനം പരിപാടി എഴുത്തുകാരൻ മാനവേന്ദ്രൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷൻ മുജീബ് വാലാസി സ്വാഗതം പറഞ്ഞു. വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പൽ എം.പി. ഫാത്തിമ കുട്ടി പതാക ഉയർത്തി. പി.ടി.എ പ്രസിഡന്‍റ്​ നസീർ തിരൂർക്കാട്, വൈസ്​ പ്രിൻസിപ്പൽ സി.ആർ. ശ്രീജ, സ്റ്റാഫ് സെക്രട്ടറി സുരേഷ് പൂവാട്ടു മീത്തൽ, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ പി. ഫ്രോയ്ഡ് ഫ്രാൻസിസ്, പ്രോഗ്രാം കൺവീനർ വി.കെ. രാജേഷ് എന്നിവർ സംസാരിച്ചു. സ്കൂൾ ഗ്രൗണ്ടിൽ വിദ്യാർഥികൾ അണിയിച്ചൊരുക്കിയ 75ാം സ്വാതന്ത്ര്യ വാർഷിക ഇന്ത്യ ശ്രദ്ധേയമായി. വളാഞ്ചേരി: ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പൽ കെ.വി. പ്രീത പതാക ഉയർത്തി. പി.ടി.എ പ്രസിഡന്‍റ്​ അബ്ദുൽ സലാം കാവുമ്പുറം, പ്രധാനാധ്യാപിക പി.കെ. പ്രേമ, സ്റ്റാഫ് സെക്രട്ടറിമാരായ സി. രജിത്ത്, പി. ജ്യോതി കൃഷ്ണൻ എന്നിവർ സംസാരിച്ചു. മാവണ്ടിയൂർ: ബ്രദേഴ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പൽ പി.എ. നവാസ് പതാക ഉയർത്തി. പി.ടി.എ പ്രസിഡന്‍റ് പി.ടി. മോഹൻദാസ് സന്ദേശം നൽകി. മാനേജർ സി. അബ്ദുന്നാസർ മുഖ്യാതിഥിയായിരുന്നു. വൈസ് പ്രിൻസിപ്പൽ എ.സി. അബ്ദുൽ നാസർ സ്വാഗതം പറഞ്ഞു. ഇരിമ്പിളിയം: ജി.ഡബ്ല്യു.എൽ.പി സ്കൂളിൽ പ്രധാനാധ്യാപകൻ പി. ഇബ്രാഹിം പതാക ഉയർത്തി. പി.ടി.എ പ്രസിഡന്‍റ് രാജീവ് വട്ടപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. വിമുക്തഭടൻ സുബ്രഹ്മണ്യൻ മങ്കേരിയെ വാർഡ്‌ അംഗം എ.പി. റംല ആദരിച്ചു. ഇരിമ്പിളിയം: ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വളന്‍റിയർമാർ വലിയകുന്ന് അങ്ങാടിയിൽ റാലിയും ചരിത്ര ചിത്ര പ്രദർശനവും സ്വാതന്ത്ര്യദിന ചരിത്ര സംഗമവും സംഘടിപ്പിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് അംഗം പി.സി.എ. നൂർ ഉദ്‌ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ്​ പ്രോഗ്രാം ഓഫിസർ ഡോ. എം.പി. ഷാഹുൽ ഹമീദ്, വാർഡ് അംഗം കെ. മുഹമ്മദാലി എന്നിവർ സംസാരിച്ചു. കരേക്കാട്: ജി.എൽ.പി സ്കൂളിൽ പ്രധാനാധ്യാപിക കെ. സുധ പതാക ഉയർത്തി. പി.ടി.എ പ്രസിഡന്‍റ് മജീദ് അധ്യക്ഷത വഹിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി. നാസിബുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. വടക്കുംപുറം: എ.യു.പി സ്കൂളിൽ പ്രധാനാധ്യാപകൻ വി.പി. അലി അക്ബർ പതാക ഉയർത്തി. പി.ടി.എ പ്രസിഡന്‍റ് വി.പി. ഹുസൈൻ അധ്യക്ഷത വഹിച്ചു. എം.പി.ടി.എ പ്രസിഡന്‍റ് കെ.പി. രാധിക, പി.ടി.എ വൈസ് പ്രസിഡന്‍റ് പി. നൗഷാദ് സംസാരിച്ചു. പൂക്കാട്ടിരി: എടയൂർ എച്ച്.എ.എൽ.പി സ്കൂളിൽ പ്രധാനാധ്യാപിക അനിത പതാക ഉയർത്തി. പി.ടി.എ പ്രസിഡന്‍റ്​ അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് മൊയ്തീൻ ഷാ, എം.ടി.എ പ്രസിഡന്‍റ് ഷഹീന, സ്റ്റാഫ്​ സെക്രട്ടറി എ.എസ്. സുരേഷ് എന്നിവർ സംസാരിച്ചു. എടയൂർ നോർത്ത്: എ.എം.എൽ.പി സ്കൂളിൽ പ്രധാനാധ്യാപിക കെ.വി. പ്രേമലത പതാക ഉയർത്തി. പി.ടി.എ പ്രസിഡന്‍റ് എം. അബ്ദുല്ല കുട്ടി ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം കെ.കെ രാജീവ്‌, മാനേജർ അഷ്‌റഫ്‌ ഹാഷിം, സ്റ്റാഫ്‌ സെക്രട്ടറി കെ. ശശികല, പി.ടി.എ വൈസ് പ്രസിഡന്‍റ് അജീഷ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.