അനുസ്മരണം

കാടാമ്പുഴ: മുസ്​ലിം യൂത്ത് ലീഗ് മുൻ നേതാവ് ഖാസിം ബാവ മാസ്റ്റർ, ഡിഫറന്‍റലി ഏബിൾഡ് പീപ്പിൾസ് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറിയായിരുന്ന അബ്ബാസലി കരേക്കാട് എന്നിവരെ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി അനുസ്മരിച്ചു. അനുസ്മരണ സംഗമം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഒ.കെ. സുബൈർ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്‍റ്​ എ.പി. ജാഫർ അലി അധ്യക്ഷത വഹിച്ചു. മുസ്തഫ തടത്തിൽ, ജുനൈദ് പാമ്പലത്ത്, കെ.പി. ഫൈസൽ, അഡ്വ. എ.കെ. സകരിയ്യ, ശിഹാബ് മങ്ങാടൻ, പി.ടി. ഗഫൂർ, ഫഹദ് കരേക്കാട്, വി.കെ. ഹമീദ്, ഗ്രേസ് വാലി കോളജ് പ്രിൻസിപ്പൽ കെ. മുനവ്വർ ജാസിം, അഷ്റഫ് പട്ടാക്കൽ, വി.കെ. കുഞ്ഞനു, എം.എസ്.എഫ് ടെക് ഫെഡ് സംസ്ഥാന ചെയർമാൻ ജലീൽ കാടാമ്പുഴ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.