തിരൂർ: തിരൂർ നിവാസി കൂട്ടായ്മ കമ്മിറ്റിയുടെ ഭാരവാഹിയോഗം ഉദ്ഘാടനവും ഡയബറ്റീസ് ഇന്ത്യ (യു.എസ്.വി) നാഷനൽ അവാർഡ് ജേതാവ് ഡോ. ബി. ജയകൃഷ്ണനെ ആദരിക്കലും കുറുക്കോളി മൊയ്തീൻ എം.എൽ.എ നിർവഹിച്ചു. തിരൂർ നിവാസി കൂട്ടായ്മ പ്രസിഡന്റ് അരുൺ ചെമ്പ്ര അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി മുബാറക് കൊടപ്പനക്കൽ സ്വാഗതം പറഞ്ഞു. കൗൺസിലർമാരായ വി.പി. ഹാരിസ്, ഐ.പി. ഷാജിറ, തിരൂർ നിവാസി കൂട്ടായ്മ ഭാരവാഹികളായ എം.എം. അലി, നൗഫൽ മേച്ചേരി, അസീസ് മാവുംകുന്ന്, ഖാജാ മുല്ലശ്ശേരിയകത്ത്, അഡ്വ. സെബീന, സൽമഭായ്, ആമിന മോൾ, ഷെബീർ നെല്ലിയാളി, മുഹമ്മദാലി നെടിയിൽ, മൻസൂർ നെടിയിൽ, രാജേഷ് മാങ്ങാട്ടിരി, പ്രദീപ് മാങ്ങാട്ടിരി, റാഫി തിരൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.