അനുശോചിച്ചു

പെരുമ്പിലാവ്: കോൺഗ്രസ് നേതാവും കടവല്ലൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്, കടവല്ലൂർ സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച സി. ഗോവിന്ദൻകുട്ടി നായരുടെ വിയോഗത്തിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി സർവകക്ഷി അനുസ്മരണ യോഗം സംഘടിപ്പിച്ചു. കടവല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ഐ. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ഫൈസൽ, വി.കെ. രഘു സ്വാമി, ബാലാജി എം. പാലിശ്ശേരി, അബു മുസ്​ലിയാർ, വാർഡ് മെംബർ ബിന്ദു, കെ. ജയശങ്കർ, എൻ.കെ. അലി, ജോസഫ് ചാലിശ്ശേരി, അഡ്വ. ക്ലർക്ക് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി.വി. സന്തോഷ്, വി. വിശ്വനാഥൻ, വിനോദ് കുമാർ, മഹേഷ്, കമറുദ്ദീൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.