പ്രവേശനോത്സവം

എടക്കര: ഭിന്നശേഷിക്കാര്‍ക്കായി എടക്കര ഗ്രാമപഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്‍ററില്‍ സംഘടിപ്പിച്ചു. എടക്കര ഗവ. ഹൈസ്കൂളില്‍ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഒ.ടി. ജെയിംസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് കെ. ആയിശക്കുട്ടി അധ്യക്ഷത വഹിച്ചു. ഭിന്നശേഷിക്കാര്‍ക്കുള്ള കളി ഉപകരണങ്ങള്‍ പഞ്ചായത്ത് പ്രസിഡന്‍റ്, ജില്ല പഞ്ചായത്തംഗം ഷെറോണ റോയ് എന്നിവര്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിന്ധു പ്രകാശ്, പി. മോഹനന്‍, എം.കെ. ധനഞ്ജയന്‍, സന്തോഷ് കപ്രാട്ട്, റസിയ തൊണ്ടിയില്‍, ലിസി തോമസ്, സുലൈഖ മാമ്പള്ളി, പി.ടി.എ പ്രസിഡന്‍റ് ആബിദ് പാറപ്പുറം, നാസര്‍ കാങ്കട, എം. ഉമ്മര്‍, ഇ. അഷ്‌റഫ്, സോമന്‍, എന്‍. മുജീബ്, പ്രധാനാധ്യാപകന്‍ നാരായണന്‍ എന്നിവര്‍ സംസാരിച്ചു. mn edk- praveshanolsav എടക്കര ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്‍ററില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഒ.ടി. ജെയിംസ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.