ചങ്ങരംകുളം: കക്കിടിപ്പുറം കെ.വി.യു.പി സ്കൂളിലെ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം ടി. രാമദാസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സി. വൽസല ടീച്ചർ അധ്യക്ഷത വഹിച്ചു. പി.ടി. ശശിധരൻ പാഠപുസ്തക വിതരണം ഉദ്ഘാടനം ചെയ്തു. പുതിയ വിദ്യാർഥികൾക്കുള്ള കിറ്റ് വിതരണം പി.എം. സതീശൻ, കെ.പി. സൂര്യനാരായണൻ, കെ. സുധ, എ. ഷാഹുൽ ഹമീദ് എന്നിവർ നിർവഹിച്ചു. നവീകരിച്ച അടുക്കളയുടെ ഉദ്ഘാടനം സി.കെ. രാജലക്ഷ്മി ടീച്ചർ നിർവഹിച്ചു. പെരുമ്പടപ്പ് ബ്ലോക്ക് തല നീന്തൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് ഷഹലിനെ അനുമോദിച്ചു. പ്രധാനാധ്യാപിക പി.ജി. ബിന്ദു, സ്റ്റാഫ് സെക്രട്ടറി പി. വിശ്വംഭരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.