പ്രവേശനോത്സവം

എരുമപ്പെട്ടി: മണ്ടംപറമ്പ് ഗവ. എൽ.പി സ്കൂളിൽ നടന്ന കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ മീന സാജൻ ഉദ്ഘാടനം. പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൻ രമ്യ ഷാജി അധ്യക്ഷത വഹിച്ചു. പന്നിത്തടം: ചിറമനേങ്ങാട് കോൺക്കോഡ് ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂളിൽ കടങ്ങോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.എസ്. പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ പെൻകോ ബക്കർ അധ്യക്ഷത വഹിച്ചു. മരത്തംകോട് ഗവ. ഹയർസെക്കൻഡറി സ്കൂൾ ചൊവ്വന്നൂർ ബ്ലോക്ക് ഡിവിഷൻ മെംബർ കെ.കെ. മണി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ്​ മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.