മലപ്പുറം: സി.പി.എം ജില്ല കമ്മിറ്റിക്ക് പുതിയ കെട്ടിടം നിർമിക്കാൻ പഴയ കെട്ടിടം ഉടൻ പൊളിച്ചേക്കും. 45 വർഷം പഴക്കമുള്ള മൂന്നാംപടി ജൂബിലി റോഡിലെ കെട്ടിടമാണ് പൊളിക്കുന്നത്. പുതിയ കെട്ടിടം നിർമിക്കാൻ പാർട്ടി പ്രവർത്തകരിൽനിന്നുള്ള ഫണ്ട് സമാഹരണം 50 ശതമാനത്തിലധികം പൂർത്തിയായി. ഓഫിസ് പ്രവർത്തനം ജൂൺ 25ഓടെ താൽകാലികമായി മലപ്പുറം-പെരിന്തൽമണ്ണ റൂട്ടിലെ കാവുങ്ങലിലെ വാടക കെട്ടിടത്തിലേക്ക് മാറ്റും.
ജൂലൈയിൽ കെട്ടിടം പൊളിക്കൽ നടപടി ആരംഭിക്കാനാകുമെന്നാണ് പാർട്ടി നേതൃത്വത്തിന്റെ പ്രതീക്ഷ. പൊളിക്കൽ പൂർത്തികരീച്ചാൽ ജൂലൈ അവസാനത്തോടെ തറക്കല്ലിടൽ പൂർത്തിയാക്കി ആഗസ്റ്റിൽ പുതിയ കെട്ടിടത്തിന്റെ നിർമാണം തുടങ്ങിയേക്കും. ഒരുവർഷം കൊണ്ട് കെട്ടിടം ഒരുക്കാനാണ് നേതൃത്വത്തിന്റെ ശ്രമം. ധനസമാഹരണം പൂർത്തിയാക്കിയാൽ ലഭിക്കുന്ന ഫണ്ട് വിനിയോഗിച്ചാണ് കെട്ടിടത്തിനാവശ്യമായ എസ്റ്റിമേറ്റ് തയാറാക്കുക.
വിദ്യാർഥികൾക്ക് പഠന ഗവേഷണ കേന്ദ്രം, ലൈബ്രറി, ഡിജിറ്റല്‍ ലൈബ്രറി, ഗവേഷകര്‍ക്കും ഗവേഷക വിദ്യാര്‍ഥികള്‍ക്കും താമസിക്കാനുള്ള സൗകര്യം എന്നിവ ഇതോടനുബന്ധിച്ചുണ്ടാകുമെന്ന് സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസ് പറഞ്ഞു.സാമൂഹിക മാധ്യമ പ്ലാറ്റ്ഫോം വിപുലീകരിക്കാനുള്ള പശ്ചാത്തല സൗകര്യം, മിനി കോണ്‍ഫറന്‍സ് ഹാള്‍, പാര്‍ക്കിങ്, സെക്രട്ടറിയുടെ ഓഫിസ്, താമസിക്കാനുള്ള മുറികൾ എന്നിവയും ഒരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.