Posted On
date_range Updated On
date_range നരണിപ്പുഴ-കുമ്മിപ്പാലം കോൾപ്പടവ് ബണ്ട് നിർമാണം അന്തിമഘട്ടത്തിൽ
ചങ്ങരംകുളം: പൊന്നാനി കോൾമേഖലയിലെ പ്രധാന കോൾ നിലമായ നരണിപ്പുഴ-കുമ്മിപ്പാലം കോൾപ്പടവ് ബണ്ട് നിർമാണം അന്തിമ ഘട്ടത്തിൽ. നബാർഡ് ധനസഹായത്തോടെയുള്ള പദ്ധതിയിൽ സ്ലൂയിസിന്റെയും മോട്ടോർ തറയുടെയും നിർമാണം പൂർത്തീകരിച്ചിട്ടുണ്ട്. 2628 മീറ്റർ നീളത്തിൽ ബണ്ടും നിർമിച്ചിട്ടുണ്ട്. നബാർഡ് പദ്ധതി പ്രകാരം 3.27 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്. കേരള ലാൻഡ് ഡെവലപ്മെന്റ് കോർപറേഷൻ നേതൃത്വത്തിലാണ് നിർമാണം. രണ്ട് റാമ്പുകൾ, രണ്ട് എഞ്ചിൻ ഷെഡുകൾ, നാല് കിടങ്ങുകൾ എന്നിവ പൂർത്തീകരിക്കാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.