മ​ല​യോ​ര ഹൈ​വേ​യി​ൽ ചളി നി​റ​ഞ്ഞ നി​ല​യി​ൽ

മലയോര ഹൈവേയിൽ ചളി നിറച്ച് ടിപ്പറുകൾ; അപകടത്തിൽ 10 പേർക്ക് പരിക്ക്

കാളികാവ്: സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലേക്ക് ടിപ്പറിൽ മണ്ണ് കൊണ്ടുപോകുന്നതിനിടെ മലയോര ഹൈവേയിൽ വലിയ തോതിൽ ചളി നിറഞ്ഞു. റോഡിൽ തെന്നിവീണ് പത്തിലേറെ ബൈക്ക് യാത്രക്കാർക്ക് പരിക്ക്. ഒരു കിലോമീറ്ററിലേറെ ദൂരത്തിൽ മലയോര ഹൈവേയിൽ മങ്കുണ്ടിൽ റോഡിൽ ചളിയായി മാറിയതോടെ ഉദരംപൊയിലിലെ വൈദ്യർ ഉമ്മു സൽമക്ക് (44) ബൈക്ക് തെന്നിവീണ് കാലിന്റെ എല്ല് പൊട്ടി പരിക്കേറ്റു.

കാളികാവ് മങ്കുണ്ടിലാണ് ഒരു കിലോമീറ്ററിലേറെ ദൂരത്തിൽ ചളി നിറഞ്ഞത് വാഹനാപകടങ്ങൾക്ക് കാരണമായത്. റോഡിലൂടെ കൊണ്ടുപോകുന്നതിനിടെ റോഡിൽ മണ്ണ് വീഴുകയും ഇത് റോഡിലൂടെ ചളിയായി മാറുകയും ചെയ്തു. കാളികാവ് മങ്കുണ്ട് മുതൽ ഉദരംപൊയിലിന് സമീപംവരെ കാൽനടക്ക് പോലും പറ്റാത്ത തരത്തിൽ ചളി നിറഞ്ഞു.

ആധുനികരീതിയിൽ ഒന്നാംഘട്ടം ടാറിങ് ചെയ്ത റോഡ് മിനുസമുള്ളതാണ്. ഇതിൽ ചെളിയും വെള്ളവും ചേർന്നതോടെയാണ് ബൈക്കുകൾ തെന്നിപോകാനിടയാണ്. പലർക്കും കൈക്കും കാലിനും പരിക്കേറ്റു. ബൈക്കിൽനിന്ന് വീണ് നിലമ്പൂർ സ്വദേശി ജോലി കഴിഞ്ഞ് മടങ്ങവേ ബൈക്ക് തെന്നി വീണ് ദേഹമാസകലം മുറിവേറ്റി. ഇനിയും ഒട്ടേറെ ഭാഗങ്ങളിൽ റോഡിൽ നിറയെ മണ്ണ് ചെളിയും പൊടിയുമായി തങ്ങി നിൽക്കുന്നുണ്ട്. ഇനിയും മഴ പെയ്താൽ റോഡിൽ വീണ്ടും അപകടങ്ങൾക്കിടയാക്കും.

Tags:    
News Summary - mud fell from tipper lorry makes troubles to vehicles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.