എം.ഇ.എസ് യൂത്ത് വിംഗ് മലപ്പുറം; കോൺസ്റ്റിറ്റ്യൂഷൻ ക്വസ്റ്റ് 29ന്

മലപ്പുറം: എം.ഇ.എസ് യൂത്ത് വിംഗ് മലപ്പുറം ജില്ല കമ്മിറ്റി നമ്മുടെ രാജ്യത്തിന്റെ 76 മത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ' Constitution Quest 2025 ' എന്നപേരിൽ ജില്ലയിലെ കോളജ് വിദ്യാർത്ഥികൾക്കായി ജനുവരി 29-ാം തിയ്യതി രാവിലെ 10ന് പെരിന്തൽമണ്ണ എം.ഇ. എസ്. മെഡിക്കൽ കോളജിൽ വെച്ച് ക്വിസ് മത്സരം സംഘടിപ്പിയ്ക്കുന്നു.

ഇന്ത്യൻ ഭരണഘടന - ഇന്ത്യൻ ദേശീയ പ്രസ്ഥാനവും സ്വാതന്ത്ര്യവും ഉൾപ്പെടെ യുള്ള സുപ്രധാന വിഷ‌യങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് ‘കോൺസ്റ്റിറ്റ്യൂഷൻ ക്വസ്റ്റ്’ എന്ന നാമധേയത്തിലുള്ള പൊതു വിജ്ഞാന ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്.

ഒരു കോളജിൽ നിന്ന് രണ്ട് വിദ്യാർത്ഥികൾ അടങ്ങുന്ന ഒരു ടീമിനായിരിക്കും മത്സരത്തിൽ പങ്കെടുക്കാൻ അവസരമുണ്ടാകുക. പ്രാഥമിക റൗണ്ടിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ആറു ടീമുകൾ മാറ്റുരയ്ക്കുന്ന ഫൈനൽ റൗണ്ടിന് എം.ഇ.എസ്. സംസ്ഥാന പ്രസിഡൻറും പ്രശസ്ത ന്യൂറോളജിസ്റ്റും അന്താരാഷ്ട്ര ശ്രദ്ധ നേടിയ നിരവധി ക്വിസ് മത്സരങ്ങളിലെ ക്വിസ് മാസ്റ്ററുമായിരുന്ന ഡോ. പി.എ. ഫസൽ ഗഫൂർ ക്വിസ് മാസ്റ്ററാകും.

ഈ മത്സരപരിപാടിയിൽ പങ്കെടുക്കാൻ സ്ഥാപനത്തിന്റെ പ്രതിനിധികളായി രണ്ട് വിദ്യാർത്ഥികൾ അടങ്ങുന്ന ഒരു ടീമിന് 9539609020 അല്ലെങ്കിൽ 8891147955 എന്ന നമ്പറിലോ ബന്ധപെട്ടു രജിസ്റ്റർ ചെയ്യാവുന്നതാണ് . അവസാന തിയ്യതി : 25 ജനുവരി 2025. ഒന്ന്, രണ്ട്, മൂന്നു സ്ഥാനക്കാർക്ക് ക്യാഷ് പ്രൈസും ട്രോഫിയും കൂടാതെ മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റും ലഭിക്കുന്നതാണ്.

Tags:    
News Summary - MES Youth Wing Malappuram; Constitution Quest on 29th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.