ഒ.എം. കരുവാരക്കുണ്ടിനും കെ.എ. സമദ് മൗലവി മണ്ണാര്‍മലക്കും പുരസ്കാരം കൊണ്ടോട്ടി: കലാസാഹിത്യ സംഘമായ മുര്‍ശിദീ ഇശല്‍ ബിശാറ ഏര്‍പ്പെടുത്തിയ 'കവിപുംഗവന്‍ പുരസ്കാരം' ഒ.എം. കരുവാരക്കുണ്ടിനും കെ.എ. സമദ് മൗലവി മണ്ണാര്‍മലക്കും സമ്മാനിക്കും. മാപ്പിളപ്പാട്ട് തനതു രീതിയില്‍ രചിക്കുന്നതിനാണ് പുരസ്കാരമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. തിങ്കളാഴ്ച കൊണ്ടോട്ടിയില്‍ നടക്കുന്ന സംഘത്തിന്റെ പ്രഥമ വാര്‍ഷികാഘോഷത്തില്‍ പുരസ്കാരം നൽകും. വാര്‍ഷിക സംഗമം എ.എം. നൗഷാദ് ബാഖവി ചിറയിന്‍കീഴ് ഉദ്ഘാടനം ചെയ്യും. സംഘാടകരായ എം.എച്ച്. വെള്ളുവങ്ങാട്, ഇ.എം.എ. ബാഖവി, സൈനുല്‍ ആബിദ് മൈത്ര, അലിമോന്‍ വി. ആതവനാട്, സജീബ് പെരിയമ്പലം എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.