മങ്കട: മാരക രോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്കും ശാരീരിക പ്രയാസങ്ങളാൽ ദുരിതത്തിലായവർക്കും സാന്ത്വനമേകുന്ന ‘മാധ്യമം’ ഹെൽത്ത് കെയർ പദ്ധതിയിലേക്ക് വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂൾ വിദ്യാർഥികൾ സമാഹരിച്ച തുക കൈമാറി. സ്കൂളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ സിന്ധ്യ ഐസക്കിൽനിന്ന് മാധ്യമം മലപ്പുറം ബ്യൂറോ ചീഫ് പി. ഷംസുദ്ദീൻ തുക ഏറ്റുവാങ്ങി. 98,947 രൂപയാണ് വിദ്യാർഥികൾ സമാഹരിച്ചത്.
ഏറ്റവും കൂടുതൽ തുക സമാഹരിച്ച എം. ഫാത്തിമ ഇസ്മ, കെ.പി. ഹാതിം, ടി. മുഹമ്മദ് ഹിഷാം, മന്ന റിയാസുദ്ദീൻ, ഷാൻ ഫാദി, ലന ഫാത്തിമ, മേഹ മനാൽ, അനാം റിയാസുദ്ദീൻ, പി. ഫിസാൻ അബ്ദുല്ല, വി.പി. നെഹാൻ, നിയ, കെ.പി. ഐമൻ, ടി.ടി. ബിലാൽ മുഹമ്മദ്, ഫാത്തിമ നൂറ, മുഹമ്മദ് ജിഷിൻ, മെഹർ ഫാത്തിമ സൈൻ, പി.കെ. ജെസ്സ, തമൻ, മുഹമ്മദ് ഷാസിൻ, മുഹമ്മദ് നാസിഹ്, പി.കെ. ജിയ, സയിം മുഹമ്മദ്, തമീം ജാബിർ, ഷെസിൻ മുഹമ്മദ്, കെ. മുഹമ്മദ് ഹാതിം, മുഹമ്മദ് നാസിം, ഹയ നസ്മിൻ, ഇ.സി. അയാൻ ബക്കർ, പി. ശാസിയ, ഇലാൻ ഫാസ്, കെ. അഫ്രീൻ മറിയം, കെ. മുഹമ്മദ് അബ്റാർ, കെ.എം. ഹൈസ ബുശൈർ, ദിയ, സി. ഫൈഹ നിസാം, പി.കെ. നദ, ഇഹ്സാൻ വേങ്ങശ്ശേരി, സി.പി. ആമിന സഹറ, ടി.കെ. ഹിന ഫാത്തിമ, ആയിഷ അയാൻ, ഹാഷിർ ചുണ്ടയിൽ, അദിബ ഫാത്തിമ, ഐറിൻ താജ്, കെ.പി. അബാൻ, ആക്കിബ് റഹ്മാൻ, പി. ഫാത്തിമ ഹന്ന, കെ. മുഹമ്മദ് അമൽ എന്നിവർക്കും സ്കൂൾ മെന്റർ വി. സുമയ്യ, എ.ടി. നെസ്മി എന്നിവർക്കും ട്രോഫി നൽകി. സ്കൂളിനുള്ള മാധ്യമം ഉപഹാരം പ്രിൻസിപ്പലിന് കൈമാറി.
സ്കൂൾ പി.ടി.എ പ്രസിഡന്റ് ജൗഹർ അലി തങ്കയത്തിൽ, സ്കൂൾ മാനേജർ കരുവാട്ടിൽ നജ്മുദ്ദീൻ, മാധ്യമം ഏരിയ കോഓഡിനേറ്റർ കെ. അബ്ദുൽ ഗഫൂർ, ഹെൽത്ത് കെയർ എക്സിക്യൂട്ടിവ് എം. അബ്ദുല്ല എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.