മ​ങ്ക​ട മ​ണ്ഡ​ലം സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി കു​ന്ന​ത്ത് മു​ഹ​മ്മ​ദ് വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ന്നു

കാരണമില്ലാതെ ലീഗിൽനിന്ന് പുറത്താക്കി -കുന്നത്ത് മുഹമ്മദ്

മങ്കട: യാതൊരു കാരണവുമില്ലാതെ മുസ്‍ലിം ലീഗിൽനിന്ന് പുറത്താക്കിയെന്നും പാർട്ടിയിൽ ഇന്നലെ വന്ന ഒരാളെ മന്ത്രിസ്ഥാനം വരെ കൊടുത്ത് പരിഗണിക്കുകയാണെന്നും മങ്കട മണ്ഡലം സ്വതന്ത്ര സ്ഥാനാർഥി കുന്നത്ത് മുഹമ്മദ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ദീർഘകാലത്തെ പാരമ്പര്യവും പ്രവർത്തന പരിചയവുമുള്ള തന്നോടുള്ള അവഗണനയിൽ പ്രതിഷേധിച്ചാണ് സ്വതന്ത്ര സ്ഥാനാർഥിയായതെന്നും അദ്ദേഹം പറഞ്ഞു. തന്നെ പുറത്താക്കുന്നതിൽ ചില തൽപരകക്ഷികളുടെ ഇടപെടൽ ഉണ്ട്.

15ാം വയസ്സിൽ വിദ്യാർഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ തനിക്ക് അർഹമായ പരിഗണന ലഭിച്ചിട്ടില്ല. എല്ലാ പാർട്ടികളുടെയും പിന്തുണ സ്വീകരിക്കും. ഇടതുപക്ഷവുമായി ധാരണകൾ ഒന്നും ഉണ്ടാക്കിയിട്ടില്ല. ഇടതുപക്ഷം പിന്തുണച്ചാൽ ജയിച്ചു കയറാനാകുമെന്നും അദ്ദേഹം പറഞ്ഞു. വൈലോങ്ങര-അങ്ങാടിപ്പുറം ബൈപ്പാസിന് തുടക്കം കുറിച്ചത് താനാണ്. ഓരാടംപാലം-മാനത്തുമംഗലം ബൈപ്പാസിനുവേണ്ടി നിരന്തരം ശ്രമിച്ചിട്ടുണ്ടെന്നും അവസാനഘട്ടത്തിൽ അത് അട്ടിമറിക്കപ്പെടുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

കു​ന്ന​ത്ത് മു​ഹ​മ്മ​ദി​ന്റെ വാ​ദ​ങ്ങ​ൾ അ​ടി​സ്ഥാ​ന ര​ഹി​തം -മു​സ്‍ലിം ലീ​ഗ്

മ​ങ്ക​ട: മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്കെ​തി​രെ പ​ര​സ്യ​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​തി​ക​രി​ച്ച​തി​ന് അ​ച്ച​ട​ക്ക ന​ട​പ​ടി നേ​രി​ട്ട മു​ൻ മു​സ്‍ലിം ലീ​ഗ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് കു​ന്ന​ത്ത് മു​ഹ​മ്മ​ദ് ലീ​ഗ് നേ​തൃ​ത്വ​ത്തി​നെ​തി​രെ​യും യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്കെ​തി​രെ​യും ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് മ​ണ്ഡ​ലം മു​സ്‍ലിം ലീ​ഗ് ക​മ്മി​റ്റി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്കെ​തി​രെ മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക സ​മി​തി​യി​ൽ സ്ഥാ​നാ​ർ​ഥി​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മു​ണ്ടാ​യി​ട്ടി​ല്ല. സം​സ്ഥാ​ന മു​സ്‍ലിം ലീ​ഗ് ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ജി​ല്ല ലീ​ഗ് സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് സം​സ്ഥാ​ന മു​സ്‍ലിം ലീ​ഗ് ക​മ്മി​റ്റി അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. കു​ന്ന​ത്ത് മു​ഹ​മ്മ​ദി​ന്റെ സ്ഥാ​നാ​ർ​ഥി​ത്വം യു.​ഡി.​എ​ഫി​ന്റെ വി​ജ​യ​ത്തെ ബാ​ധി​ക്കി​ല്ലെ​ന്നും ലീ​ഗ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു. മ​ണ്ഡ​ലം ജ​ന. സെ​ക്ര​ട്ട​റി അ​ഡ്വ. ടി. ​കു​ഞ്ഞാ​ലി, ഭാ​ര​വാ​ഹി​ക​ളാ​യ സ​ഹ​ൽ ത​ങ്ങ​ൾ, സി.​എ​ച്ച്. മു​സ്ത​ഫ, അ​മീ​ർ പാ​താ​രി, വെ​ങ്കി​ട്ട ബ​ഷീ​ർ, അ​ഡ്വ. വി. ​മൂ​സ​ക്കു​ട്ടി, സാ​ദി​ഖ​ലി പാ​ത്തി​ക്ക​ൽ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Kicked out of the Muslim league without any reason - Kunnath Muhammed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.