പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ മലപ്പുറത്ത്​ എസ്​.ഡി.പി.ഐ പ്രകടനം

മലപ്പറും: എം.പി സ്ഥാനം രാജിവെച്ച പി.കെ കുഞ്ഞാലിക്കുട്ടിയുടെ നിലപാടിൽ പ്രതിഷേധിച്ച് എസ്​.ഡി.പി.ഐ മലപ്പുറം ടൗണിൽ പ്രകടനം നടത്തി. ഫാസിസത്തെ പ്രതിരോധിക്കാ​െനന്ന്​ പറഞ്ഞ് വോട്ട് വാങ്ങി ഡൽഹിയിലെത്തിയ കുഞ്ഞാലിക്കുട്ടിയുടെ ഉള്ളിലിരിപ്പ് യു.പി.എ അധികാരത്തിൽ വരുമെന്നും തൻറെ മുൻഗാമി ഇ അഹമ്മദ് അനുഭവിച്ചിരുന്ന സുഖസൗകര്യങ്ങൾ തനിക്കും ലഭ്യമാകുമെന്നുമായിരു​ന്നു. എന്നാൽ മോദി അധികാരത്തിൽ വന്നതോടെ നിർണായക സമയങ്ങളിൽ പോലും സഭയിൽ ഹാജരാകാതിരിക്കുകയും ഏറ്റവും മോശം പാർലമെ​േന്‍ററിയൻ എന്ന ദുഷ്​പേര്​ നേടുകയും ചെയ്​തെന്ന്​ എസ്​.ഡി.പി.ഐ ജില്ല സെക്രട്ടറി എം.പി മുസ്​തഫ മാസ്റ്റർ പറഞ്ഞു. ടി.സിദ്ദീഖ് മാസ്റ്റർ, ഹംസ, ലത്തീഫ് വല്ലാഞ്ചിറ, അബൂബക്കർ, അബ്ദുസലാം, നസ്റുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.